ഇതെന്നവസാനിക്കും!  പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടും ബിജെപിയിൽ ഭിന്നത രൂക്ഷം

BJP

സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടും ബിജെപിയിലെ ഭിന്നതക്കു പരിഹാരമായില്ല. പാലക്കാട് ഇന്നലെ നടന്ന സി കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് മണ്ഡലം യോഗം ശോഭപക്ഷം ബഹിഷ്കരിച്ചു. സ്ഥാനാർഥിയുടെ റോഡ് ഷോയിൽ പുറത്തു നിന്നും ആളുകളെ എത്തിക്കാനും നിർദേശമുണ്ട്.

സി കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ബിജെപിയിലും പാളയത്തിൽപ്പട തുടങ്ങി.പാലക്കാട് നടന്ന ബിജെപി മണ്ഡലം കമ്മിറ്റി  യോഗം ശോഭപക്ഷം ബഹിഷ്കരിച്ചു. 28 നഗരസഭ കൗൺസിലർമാരും ഏരിയ, മണ്ഡലം ഭാരവാഹികൾ അടക്കം 70 ലേറെ പേർ പങ്കെടുക്കേണ്ട യോഗമാണ് ബഹിഷ്കരിച്ചത്.നഗരസഭ കൗൺസിലർമാരയ 12 പേരടക്കം 21 പേരാണ് ആകെ പങ്കെടുത്തത്. നഗരസഭ അധ്യക്ഷ, വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷൻമാരിൽ ചിലർ, മുതിർന്ന നേതാവ് എൻ. ശിവരാജൻ എന്നിവർ യോഗം ബഹിഷ്കരിച്ചു.

തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി രൂപീകരിച്ചതിലും , ശോഭ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലും വലിയ പ്രതിഷേധമാണ് ബിജെപിയിൽ നിലനിൽക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ ഫണ്ട്‌ വെട്ടിച്ച ആരോപണം നിലനിൽക്കുന്ന ആളുകളെ തന്നെ ഈ തിരഞ്ഞെടുപ്പിലും ചുമതലകൾ നൽകിയതാണ് ശോഭ പക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.ശോഭയെ പാലക്കാട്ട് സ്ഥാനാർഥിയാക്കണെമെന്ന് ബിജെപി നേതൃത്വത്തോട് ഇവർ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News