റബർ വില കുപ്പുകുത്തുമ്പോഴും റബർ ബോർഡിന് നാഥനില്ലാതായിട്ട് നാലുമാസം. മുൻ ചെയർമാൻ സാവർധനാനിയുടെ കാലാവധി ജൂൺ 30 ന് കഴിഞ്ഞതോടെ ആ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ടയർ കമ്പനികൾ ആഭ്യന്തരവിപണിയിൽ നിന്നും വിട്ടു നിന്നതോടെ റബർ വില കൂപ്പുകുത്തുകയാണ് രാജ്യത്ത് ഇപ്പോൾ.
കഴിഞ്ഞ 35 ദിവസത്തിനിടയിൽ ഒരു കിലോ റബറിന് 57 രൂപയാണ് കുറഞ്ഞത്. ബാങ്കോക് വില ഒരു കിലോ ആർഎസ്എസ് 4 റബറിന് ബുധനാഴ്ച്ച 191 രൂപയായി. റബർ ബോർഡ് നിശ്ചയിച്ചത് 180 രൂപ. കർഷകരിൽ നിന്നും വ്യാപാരികൾ റബർ ശേഖരിച്ചത് 172 രൂപയ്ക്ക്. സമീപകാലത്ത് റബറിനുണ്ടായ ഏറ്റവും വലിയ വിലയിടിവാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ടയർ കമ്പനികൾ ഇറക്കുമതിയെ ആശ്രയിക്കുന്നതാണ് വിലയിടിവിന്‍റെ പ്രധാന കാരണം. ഇറക്കുമതി തടയാൻ റബർ ബോർഡ് യാതൊരു ഇടപെടലും നടത്തുന്നില്ല. റബർ ബോർഡ് ചെയർമാന്‍റെ കസേര ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാലുമാസം പിന്നിട്ടു. ആസ്ഥാനത്തേക്ക് പുതിയൊരാളെ നിയമിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല.
ഇറക്കുമതി തടസ്സം നേരിട്ട സമയത്താണ് ആഭ്യന്തര വില ഉയർന്നത്. വീണ്ടും ഇറക്കുമതി സജീവമായതോടെ വില കുപ്പു കുത്തുകയായിരുന്നു. വില ഇടിഞ്ഞു തുടങ്ങിയതോടെ പലരും ടാപ്പിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ഈ നില തുടർന്നാണ് റബർ കൃഷി പൂർണമായും ഉപേക്ഷിക്കാൻ കർഷകരുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here