മഴക്കെടുതിയുമായി ബന്ധപ്പെട്ട് ക്യാബിനെറ്റിൽ വിശദമായി ചർച്ച നടത്തി; ഗുരുതര വിഷയങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല: മന്ത്രി സജി ചെറിയാൻ

മഴക്കെടുതിയുമായി ബന്ധപ്പെട്ട് ക്യാബിനെറ്റിൽ വിശദമായി ചർച്ച നടത്തി എന്ന് മന്ത്രി സജി ചെറിയാൻ. ഇന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും യോഗം ചേരും എന്നും ക്യാമ്പുകളുടെ എണ്ണം കൂട്ടണമെങ്കിൽ കൂട്ടും, ഗുരുതര വിഷയങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്നും അദ്ദേഹം പറഞ്ഞു.

also read; മണിപ്പൂർ സംഘർഷം: ഇംഫാലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വീടിന് തീ വെച്ചു

അതോടൊപ്പം ആശങ്കയുടെ സാഹചര്യമില്ല, ആലപ്പുഴയിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്, എല്ലാ ഒരുക്കങ്ങളും സജ്ജമാണ് എന്നും മന്ത്രി പറഞ്ഞു. കൂടാതെ പൊന്നാനിയുടെ കാര്യത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്, കടൽ ഭിത്തി നിർമിക്കാൻ ഇടപെടൽ ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read; മലപ്പുറത്ത് പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായുള്ള തിരച്ചില്‍ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News