ധനകാര്യ കമ്മിഷന് സമര്‍പ്പിക്കാനായി വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ അഭിപ്രായം കമ്മിഷനെ അറിയിക്കും. കേരളത്തിന് ന്യായമായി ലഭിക്കാനുള്ളത് മുഴുവന്‍ കിട്ടത്തക്ക വിധത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചാണ് ധനകാര്യ കമ്മീഷനു മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അര്‍ഹമായ പരിഗണന കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരിയിലെത്തിയ ധനകാര്യ കമ്മീഷന്‍ ചെയര്‍മാനെയും സംഘത്തെയും മന്ത്രി കെ എന്‍ ബാലഗോപാല്‍ സ്വീകരിച്ചു.
ALSO READ: സിറിയയിലെ സംഘര്‍ഷാവസ്ഥ ; പാത്രിയാര്‍ക്കീസ് ബാവ മടങ്ങുന്നു
നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതാനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് മൂന്നു ദിവസത്തെ കേരള സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്. തിങ്കളാഴ്‌ച രാവിലെ തിരുവാർപ്പ്, ഐമനം പഞ്ചായത്ത് പ്രദേശങ്ങളടക്കം സന്ദർശിക്കും. വൈകിട്ട് കമ്മീഷൻ ചെയർമാനും അംഗങ്ങളും കോവളത്ത് എത്തും. ചൊവ്വാഴ്‌ച രാവിലെ 9.30ന് കോവളം ലീലാ ഹോട്ടലിലെ യോഗ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും സ്വീകരിക്കും. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ സ്വാഗതം പറയും. തുടർന്ന് മന്ത്രിസഭാംഗങ്ങളുമായി ചർച്ച നടത്തും.
പകൽ 11.30 മുതൽ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെഎൻ ഹരിലാൽ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അസോസിയേഷനുകൾ, ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമെൻ, മേയേഴ്‌സ് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവരുമായാണ് ചർച്ച. ഉച്ചയ്‌ക്കുശേഷം 12.45 മുതൽ വ്യാപാരി, വ്യവസായി പ്രതിനിധികളെ കാണും. 1.45 മുതൽ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച. തുടർന്ന് കമ്മീഷൻ ചെയർമാൻ വാർത്താ സമ്മേളനവും നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here