കെഎസ്ആർടിസി ബസുകളിലെ വയറിങ്ങിൽ വിശദ പരിശോധന; നടപടി മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശത്തിൽ

സംസ്ഥാനത്ത് എല്ലാ കെഎസ്ആർടിസി ബസ്സുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനയും അനുബന്ധ പരിശോധനകളും നടത്തി. കായംകുളത്ത് കെഎസ്ആർടിസിയുടെ വെസ്റ്റ് ബ്യൂൾ ബസ്സിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്നാണ് പരിശോധനകൾ നടത്തിയത്. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശമനുസരിച്ചാണ് എല്ലാ ബസ്സുകളും ഗ്യാരേജിൽ കയറ്റി പരിശോധനകൾ നടത്തിയത്. കൂടാതെ വിവിധ ഡിപ്പോകളിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ബസ്സുകളുടെ ബ്രേക്ക്, ന്യൂമാറ്റിക് ഡോർ എന്നിവിടങ്ങളിൽ എയർ ലീക്ക് ഉണ്ടാകുന്നതായി കണ്ടുപിടിക്കുകയും ചെയ്തു.

Also Read; മോദീ സർക്കാർ തുടരുന്ന കർഷക വിരുദ്ധ സമീപനം; ഐക്യപോരാട്ടത്തിന് ആഹ്വാനം ചെയ്ത് കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് ദില്ലിയിൽ

ഈ വിഷയത്തിന്റെ അടിസ്ഥാനത്തിൽ 5576 ബസ്സുകൾ പരിശോധിച്ചതിൽ 1366 ബസ്സുകൾക്ക് വിവിധ തരത്തിലുള്ള എയർ ലീക്ക് സംബന്ധമായ തകരാറുകൾ റിപ്പോർട്ട് ചെയ്യുകയും അതിൽ 819 ബസുകളുടെ എയർ ലീക്ക് പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ബസുകളുടെ എയർ ലീക്ക് സംബന്ധമായ തകരാറുകൾ 31.03.2024 നുളളിൽ പരിഹരിക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ്സുകളിലെ എയർ ലീക്ക് കാരണം ഡീസൽ ചെലവ് വർദ്ധിക്കുന്നു എന്നതും ഏറ്റവും പ്രാധാന്യമേറിയ കാര്യമാണ്.

Also Read; ‘ഇത് കേരളമാണ്, വെറുപ്പിന്റെ കഥകളില്ല’; ‘ജോയ്‌’ഫുള്ളായി വി ജോയിയുടെ പ്രചാരണ പോസ്റ്ററുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News