അതീഖിനെ കൊല്ലാന്‍ ഉപയോഗിച്ചത് നിരോധിത ടര്‍ക്കിഷ് മോഡല്‍ തോക്ക്

അതീഖ് അഹമ്മദിന്‌റെയും സഹോദരന്‍ അഷറഫിന്‌റെയും കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് ഉപയോഗിച്ച തോക്കിന്‌റെ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ്  വിവരങ്ങള്‍ പുറത്തുവിട്ടത്. യുപിയില്‍ പൊലീസിന്‌റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍ വച്ചായിരുന്നു ഇരുവരെയും വെടിയുതിർത്ത് കൊലപ്പെടുത്തിയത്.

ടര്‍ക്കിഷ് സിഗാന എഫ് സെമി-ഓട്ടോമേറ്റിക്ക് എന്ന തോക്കാണ് കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ചത്.
9എം.എം ബുള്ളറ്റുകള്‍ 15 റൗണ്ട് ഫയര്‍ ചെയ്യാന്‍ സിഗാനയ്ക്ക് ക‍ഴിയും. ടര്‍ക്കിയിലെ  ടിസാസ് എന്ന കമ്പനിയിലാണ് ഈ തോക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിഗാന എഫിന് 880 ഗ്രാമാണ് ഭാരം. ഇന്ത്യയില്‍ സിഗാന നിരോധിച്ചതാണെങ്കിലും ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യതയും ഭാരക്കുറവും കൈപിടിക്കുന്നിടത്തെ പോളിമര്‍ ഗ്രിപ്പും സിഗാനയെ മറ്റ് തോക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഇന്ത്യന്‍ നിര്‍മ്മിത തോക്കുകള്‍ അഞ്ച് റൗണ്ടുകള്‍ കഴിയുമ്പോള്‍ ചൂടാകും എന്നാല്‍ സിഗാന ഉപയോഗിച്ച്   മാഗസിന്‍ മുഴുവന്‍ സുഗമമായി തീര്‍ക്കാന്‍ ക‍ഴിയുമെന്ന് ഒരു ബാലിസ്റ്റിക്ക് വിദഗ്ധനെ ഉദ്ധരിച്ച് ദേശീയമാധ്യമം വ്യക്തമാക്കുന്നു.

സിഗാനയുടെ വിവിധ വേരിയന്‌റുകള്‍ ലഭ്യമാണ്.6 ലക്ഷം മുതല്‍ 7 ലക്ഷം വരെയാണ് വില.
2021 ല്‍ പഞ്ചാബ് പൊലീസ് പാകിസ്ഥാന്‍ ബന്ധമുള്ള ആയുധക്കടത്തുകാരനില്‍ നിന്ന് 48 വിദേശ നിര്‍മ്മിത തോക്കുകളാണ് പിടികൂടിയത്. അതില്‍ 19 എണ്ണം സിഗാനകളായിരിന്നെന്നും റിപ്പോർട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News