അതിഖിന്റെ കൊലയാളികള്‍ ആരൊക്കെ, പ്രതികളുടെ കുടുംബം പ്രതികരിക്കുന്നു

അതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ച് പോയിന്റ് ബ്ലാങ്കില്‍ വെടിവച്ച് കൊലപ്പെടുത്തിയ ലവ്ലേഷ് തിവാരി, സണ്ണി സിംഗ്, അരുണ്‍ മൗര്യ എന്നിവരുടെ  കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളുടെ കുടുംബാംഗങ്ങള്‍ സംഭവത്തില്‍ പ്രതികരിക്കുന്നു.

തന്‌റെ മകന്‌റെ കാര്യത്തില്‍ കുടുംബത്തിന് ഒന്നും ചെയ്യാനില്ലെന്നാണ് ലവ്ലേഷ് തിവാരിയുടെ അച്ഛന്‍ യാഗ്യ തിവാരിയുടെ പ്രതികരണം. മകന്‍ നേരത്തെ ജയിലിലായിരിന്നു. അഞ്ച് ദിവസം മുമ്പ് വീട്ടില്‍ വന്നിരിന്നു. എന്നാല്‍ അവന്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിവുണ്ടായിരിന്നില്ല. സംഭവം ഞാൻ ടിവിയില്‍ കണ്ടു.  അവന്‍ ഞങ്ങളോട് ഒന്നും പറയുമായിരുന്നില്ല. കുടംബ കാര്യങ്ങളിലും ഇടപെടില്ല. ഞാനും അവനും തമ്മില്‍ സംസാരിച്ചിട്ട് വര്‍ഷങ്ങളായി.  അവന്‍ ലഹരിക്ക് അടിമയാണെന്നും അവന്‍ ശരിയാവില്ലെന്നുമാണ് യാഗ്യ തിവാരിയുടെ പ്രതികരണം.

മറ്റൊരു പ്രതിയായ സണ്ണിസിംഗിന്റെ സഹോദരൻ  പിന്‌റു സിംഗിന്റെ പ്രതികരണം ഇങ്ങനെ.

അച്ഛന്‌റെ മരണത്തിന് ശേഷം സണ്ണിയുടെ  പേരിലുള്ളതെല്ലാം അവന്‍ വിറ്റു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അമ്മയെയോ ചായക്കട നടത്തുന്ന എന്നെയോ ഒന്നു കാണാന്‍ പോലും സണ്ണി വന്നിട്ടില്ല. അവന്‍ ഒരു ക്രമിനലായത് എങ്ങനെയാണെന്ന് അറിയില്ല. കൊലപാതകത്തെ കുറിച്ചും തനിക്ക് അറിയില്ലെന്നും പിന്റു പ്രതികരിച്ചു.

മൂന്നാമന്‍ അരുണ്‍ മൗര്യ  കുട്ടിക്കാലത്ത് വീടിവിട്ടിറങ്ങിയ ആളാണ്. 2010 ല്‍ ട്രെയിനില്‍ വച്ച് പൊലീസുകാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ്. ദില്ലിയിലെ ഒരു ഫാക്ടറിയില്‍ ഇയാള്‍ ജോലി ചെയ്തിരിന്നതായും വിവരങ്ങളുണ്ട്.

വലിയ ക്രിമിനലുകള്‍ ആകാന്‍ വേണ്ടിയാണ് കൊലപാതകം ചെയ്തതെന്നാണ് മൂവരും പൊലീസിന് നല്‍കിയ മൊഴി.  പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരും. യുപിയിലെ ക്രമിനലുകളെയെല്ലാം ഒതുക്കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോ‍ഴാണ്  കുറ്റവാളികളെന്ന് വീട്ടുകാര്‍ പോലും പറയുന്ന പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മുന്‍ എംപിയെയും സഹോദരനെയും മാധ്യമങ്ങ‍ളോട് സംസാരിക്കുമ്പോള്‍ ഇത്തരത്തില്‍  വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ രാത്ര് പത്ത് മണിക്ക് അതിഖിനെയും അഷ്റഫിനെയും പ്രയാഗ് രാജിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. പൊലീസിനൊപ്പം നടന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. അതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും യുപി പൊലീസിൻ്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിൽ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News