പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് കണ്ണട വാങ്ങാൻ സർക്കാർ അനുവദിച്ച തുക പുറത്ത്, എൽദോസ് കുന്നപ്പിളളിക്ക് 35842 രൂപ; കണക്കുകൾ ഇങ്ങനെ

പ്രതിപക്ഷ എം.എൽ.എമാർക്ക് കണ്ണട വാങ്ങാൻ സർക്കാർ അനുവദിച്ച തുകയുടെ വിവരങ്ങൾ പുറത്ത്. വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് കണക്കുകൾ പുറത്തുവിട്ടത്. മുവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ 27,700 രൂപ കണ്ണട വാങ്ങാനായി സർക്കാരിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്.

ALSO READ: മോഹൻലാലും ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു; ഒടിയൻ പോലെ മറ്റൊരു സിനിമയോ? ഉത്തരവുമായി സംവിധായകൻ

പേരാവൂർ എം.എൽ.എ ആയിരുന്ന സണ്ണി ജോസഫ് 23,500 രൂപ വാങ്ങിയപ്പോൾ, മലപ്പുറം എം.എൽ.എ പി ഉബൈദുള്ള 25950 രൂപ കണ്ണടയുടെ പേരിൽ സർക്കാരിൽ നിന്നും വാങ്ങിയിട്ടുണ്ട്. പെരിന്തൽമണ്ണ എം.എൽ.എ മഞ്ഞളാം കുഴി അലി 29400 രൂപ വാങ്ങിയപ്പോൾ, കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസ്സൈൻ തങ്ങൾ 26800 രൂപയും വാങ്ങിയിട്ടുണ്ട്. എന്നാൽ കണക്കുകളിൽ ഏറ്റവുമധികം പണം കൈപ്പറ്റിയത് എറണാകുളം എം.എൽ.എ ടി ജെ വിനോദ് 31600 രൂപയും, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി 35842 രൂപയുമാണ്.

ALSO READ: ആ ഷോക്കിൽ നിന്നും വിജയ് മുക്തനായിട്ടില്ല, അവളുടെ വായിൽ നിന്നും ചോര വന്നപ്പോൾ അവൻ നിലവിളിച്ചു കരഞ്ഞു; അച്ഛൻ പറയുന്നു

അതേസമയം, മന്ത്രി ആർ ബിന്ദുവിന് കണ്ണട വാങ്ങാൻ സർക്കാർ പണം അനുവദിച്ചത് ഒരുകൂട്ടം ആളുകൾ വിവാദമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News