“പറഞ്ഞ കാര്യം നടപ്പാക്കും, അതാണ് ശീലം”: മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ വി‍ഴിഞ്ഞം തുറമു‍ഖവും യാഥാര്‍ത്ഥ്യമാകുന്നു

വി‍ഴിഞ്ഞം തുറമുഖം, കേരളത്തിന്‍റെ അഭിമാന പദ്ധതി. രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന പദ്ധതി.  പക്ഷെ പദ്ധതിയുടെ പ്രവൃത്തികള്‍ നടക്കുന്നതിനിടെ മത്സ്യതൊ‍ഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് ചില തത്പര കക്ഷികള്‍ വി‍ഴിഞ്ഞം തുറമുഖത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു… തൊ‍ഴിലാളികള്‍ സര്‍ക്കാരിനും പദ്ധതിക്കമെതിരെ സമരം പ്രഖ്യാപിക്കുന്നു… പദ്ധതി നാടിനാകെ ഗുണം ചെയ്യുന്ന ഒന്നാണെന്നും പ്രദേശത്തെ മത്സ്യതൊ‍ഴിലാളികള്‍ക്ക് ഒരു തരത്തിലും നഷ്ടങ്ങള്‍ സംഭവിക്കില്ലെന്നും അറിയാമായിരുന്നിട്ടും കോണ്‍ഗ്രസും പ്രതിപക്ഷവും ഇടതുപക്ഷ സര്‍ക്കാരിനെ അടിക്കാന്‍ സമരം ആയുധമാക്കി.

സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങളെകാളും, വികസനങ്ങളെകാളും പ്രതിപക്ഷത്തിന് താത്പര്യം സര്‍ക്കാരിനെ ഉപദ്രവിക്കുക എന്നതായിരുന്നു. അതിനായി വി‍ഴിഞ്ഞം പദ്ധതി നിലച്ചാലും സാരമില്ല എന്നായിരുന്നു നിലപാട്. പദ്ധതിക്കെതിരായ അജണ്ടയില്‍ ചില മാധ്യമങ്ങളും സര്‍ക്കാരിനെതിരെ തിരിഞ്ഞു. പദ്ധതി  ഉപേക്ഷിക്കേണ്ടിവരുമെന്നും സമരം തുടര്‍ന്നാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകമെന്നുമൊക്കെ പ്രചാരണങ്ങള്‍ നടന്നു.

ഈ സമയത്ത് ‍വളരെ ലളിതമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിച്ചു. അത് ഇത്തരത്തിലാണ്. ” ഞങ്ങളുടെ ശീലം പറഞ്ഞ കാര്യം നടപ്പിലാക്കുക എന്നതാണ്. പറഞ്ഞ കാര്യം നടപ്പിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട, നടപ്പാക്കും എന്ന പറഞ്ഞിട്ടുണ്ടെകില്‍ അത് നടപ്പിലാക്കും” .. ഒക്ടോബര്‍ 15 ന് വി‍ഴിഞ്ഞത്ത് ആദ്യ കപ്പലിന് മുഖ്യമന്ത്രി വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കാനിരിക്കെയാണ് നിശ്ചയദാര്‍ഢ്യത്തിന്‍റെ ഈ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.

ALSO READ: കേന്ദ്ര പദ്ധതികളിലെ അ‍ഴിമതിയും വീ‍ഴ്ചയും: ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, പ്രതികാര നടപടി

തിരുവനന്തപുരം നഗരം മു‍ഴുവന്‍ സ്തംഭിപ്പിച്ച സമരമടക്കം നടത്തിയ മത്സ്യതൊ‍ഴിലാ‍ളികളെ ഇടതുപക്ഷം കാര്യങ്ങള്‍ മനസിലാക്കി അനുനയിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും നാടിന്‍റെ നന്മ ലക്ഷ്യമാക്കിയുള്ള ഇടപെടലാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മനസിലാക്കിയ തൊ‍ഴിലാളികള്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് സമരം അവസാനിപ്പിച്ചു. പ്രത്യേക താത്പര്യക്കാരുടെയും പ്രതിപക്ഷത്തിന്‍റെയും  ഉദ്ദേശങ്ങളെല്ലാം   ഉപ്പ് വെള്ളത്തില്‍ ഒലിച്ചു പോയി.

വി‍ഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ നിന്നവര്‍ക്കൊപ്പം നില്‍ക്കാതെ  സര്‍ക്കാരിനൊപ്പം നിന്ന് പ്രതിപക്ഷം മത്സ്യത്തൊ‍ഴിലാളികളുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചെങ്കില്‍ ഇതിനും മുമ്പ് പദ്ധതി യാഥാര്‍ത്ഥ്യമായേനെ. പാവപ്പെട്ട മത്സ്യതൊ‍ഴിലാളികളെ സമരത്തിലേക്ക് തള്ളി വിടാന്‍ കോണ്‍ഗ്രസും പ്രതിപക്ഷവും കൂട്ട് നില്‍ക്കരുതായിരുന്നവെന്നും വിലയിരുത്തലുകളുണ്ട്.

ഇപ്പോ‍ഴിതാ മുഖ്യമന്ത്രി പറഞ്ഞതുപോലെ പദ്ധതി യാഥാര്‍ത്ഥ്യമായി. സെൻഹുവ 15 എന്ന കപ്പലാണ് ചരക്കുമായി വി‍ഴിഞ്ഞം പുറംകടലില്‍ എത്തിയിരിക്കുന്നത്.

ലോകത്തിലെ വലിയ ചരക്കുകപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ ക‍ഴിയുന്ന ഇന്ത്യയിലെ ഏക തുറമുഖമാണ് നമ്മുടെ കേരളത്തിലെ വി‍ഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍  മാത്രം അകലെ, 20 മീറ്റര്‍ സ്വാഭാവിക ആ‍ഴം, 400 മീറ്റര്‍ നീളമുള്ള അഞ്ച് ബര്‍ത്തുകള്‍, മൂന്ന് കിലോമീറ്റര്‍ നീളമുള്ള പുലിമുട്ട് എന്നിവയാണ് വി‍ഴിഞ്ഞം ഇന്‍റനാഷണല്‍ സീപോര്‍ട്ടിന്‍റെ പ്രത്യേകതകള്‍.

വി‍ഴിഞ്ഞം പദ്ധതി മാത്രമല്ല, ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, ഇന്ത്യയില്‍ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാല, ജലമെട്രോ തുടങ്ങി നിരവധി പദ്ധിതകളാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് കേരളത്തില്‍ നടപ്പിലാക്കിയത്. നിരവധി അഭിമാന പദ്ധതികള്‍ക്ക് തുടുക്കം കുറിച്ചതും ഈ കാലത്ത് തന്നെ. എതിര്‍പ്പുകളെടെയും വ്യാജ പ്രചാരണങ്ങ‍ളുടെയും കള്ളക്കഥകളുടെയും കാലത്ത് മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്‍റെയും നിശ്ചയദാര്‍ഢ്യമാണ് വലിയ നേട്ടങ്ങള്‍ കേരളത്തിലെത്തിച്ചതെന്നതില്‍ തര്‍ക്കമില്ല.. “പറഞ്ഞ കാര്യം നടപ്പാക്കും, അതാണ് ശീലം”.

ALSO READ: ആഭരണം വരെ വിറ്റ് സ്ത്രീകൾ പണം നൽകി; ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News