കൊല്ലം ബീച്ചിനോട് ചേർന്നുള്ള കോർപ്പറേഷൻ മഹാത്മാ ഗാന്ധി പാർക്കിൽ ‘ദേവ് ജോയ് ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൻ്റെ പ്രവേശനോദ്ഘാടനവും പൊതുസമ്മേളന ഉദ്ഘാടനവും എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. കൊല്ലത്തെ മികച്ച ഒരു അമ്യൂസ്മെൻ്റ് പാർക്കായി ‘ദേവ് ജോയ് ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിനെ മാറ്റാനാണ് ദേവ് സ്നാക്ക്സ് എം.ഡി ഡോ. ആർ. റോണക് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Also Read: കോട്ടയം ഗാന്ധിനഗർ മാർ ഗ്രിഗോറിയോസ് കാരുണ്യനിലയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു
ഉല്ലാസത്തിനും വിനോദനത്തിനും വിശ്രമത്തിനുമുള്ള ഇടങ്ങളാണ് ഉണ്ടാകേണ്ടത്. അതിനുള്ള ഇടമാണ് ഇത്തരം പാർക്കുകൾ .മാലാഖയുടെ പേരിൽ ആരംഭിച്ച് മികവിൻ്റെ പാതയിലൂടെ മുന്നേറി വിജയിച്ച ബ്രാൻഡ് ആണ് ദേവ് സ്നാക്സെന്നും അദ്ദേഹം പറഞ്ഞു. ദേവ് സ്നാക്ക്സ് എം.ഡി ഡോ. ആർ. റോണക് അദ്ധ്യക്ഷത വഹിച്ചു. കലാപരികളുടെ ഉദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ സജീവ് സോമൻ നിർവഹിച്ചു. ആദ്യ ടിക്കറ്റ് ഡോ. ആർ. റോണകിന് നൽകി.
Also Read: പാഴ്‍വസ്തുക്കളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഈ ഭീമൻ ആമയെ കാണൂ
സുപ്പീരിയർ സെന്റ് ആന്റണി ഫ്രയറി ഫാ. ഡോ. സെബാസ്റ്റ്യൻ തോബിയസ് വില്പന ഉദ്ഘാടനം ചെയ്തു .ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, കൗൺസിലർ ടോമി, ദേവ് ലീഗൽ അഡ്വസർ വി. ഗോപാലകൃഷ്ണപിള്ള, എന്നിവർ സംസാരിച്ചു. ദേവ് ഐസ്ക്രീംസ് ജി.എം തോമസ് ജോസഫ്, ദേവ് സ്നാക്സ് ലീഗൽ ഓഫീസർ സുരേഷ് കുമാർ, ദേവ് സ്നാക്സ് ജി.എം സുനിൽ തുടങ്ങിയവർ പങ്കെടുത്തു. 22 വരെ സിനിമ, ടെലിവിഷൻ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here