കന്നി മത്സരത്തില്‍ മെഡല്‍ തിളക്കുമായി കേരളം; ദേവദത്തിന് അഭിനന്ദന പ്രവാഹം

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 29ാമത് നാഷണല്‍ താങ്ങ്ത നാഷണല്‍ മത്സരത്തില്‍ കേരളത്തിന് മെഡല്‍. വര്‍ഷങ്ങളായി മത്സരിക്കുന്ന വിവിധ ടീമുകളോട് ഏറ്റുമുട്ടി വെങ്കലം മെഡല്‍ നേടി എ. ദേവദത്ത് കേരളത്തിന്റെ അഭിമാന താരമായി. ആദ്യമായാണ് കേരളം ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് ദേവദത്ത്.

ALSO READ: ചാലിയാറിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു ; തെരച്ചിൽ തുടരുന്നു

45 കിലോഗ്രാം സബ് ജൂനിയര്‍ വിഭാഗത്തിലാണ് ദേവദത്ത് വെങ്കല മെഡല്‍ നേടിയത്. ആദ്യമായാണ് താങ്ങ്ത ചാമ്പ്യന്‍ഷിപ്പില്‍ ദേവദത്ത് പങ്കെടുക്കുന്നത് . ഈ വര്‍ഷം ആഗസ്റ്റില്‍ ആസാമില്‍ നടന്ന ഘട്ക ചാമ്പ്യന്‍ഷിപ്പില്‍ ദേവദത്ത് വെള്ളിമെഡലും നേടിയിരുന്നു. വട്ടിയൂര്‍ക്കാവ് ചാമുണ്ഡി കളരി സംഘത്തിലെ ബാലചന്ദ്രന്‍ ഗുരുക്കളുടെ കീഴില്‍ കളരി അഭ്യസിച്ച് വരികയാണ്.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും കോച്ചുമായ മട്ടന്നൂര്‍ സ്വദേശി ജീവരാജന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ ഉദ്യോഗസ്ഥനായ എസ് ദീപുവിന്റെയും തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥയായ എസ് ആര്‍ അനിതയുടേയും മകനാണ് 10 വയസുകാരമായ ദേവദത്ത് ..വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News