അലീനയുടെ മനസ്സിലെ 30 വർഷങ്ങൾക്ക് ശേഷമുള്ള നിഖിൽ മഹേശ്വർ; അത്ഭുതപ്പെടുത്തുന്ന ദേവദൂതനിലെ വിനീതിൻ്റെ പുതിയ ചിത്രം കാണാം

കാലം തെറ്റി പെയ്ത മഴയെന്നൊക്കെ ചില സിനിമകളെ വിളിക്കാൻ തോന്നും, അത്തരത്തിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ എന്ന ചിത്രം. അലീനയുടെയും നിഖിൽ മഹേശ്വറിന്റെയും പ്രണയത്തിലൂടെ കടന്നുപോകുന്ന ചിത്രം ബോക്സോഫീസിൽ പരാജയമായിരുന്നെങ്കിലും തുടർന്നുവന്ന ജനറേഷനുകൾ ചിത്രത്തെ ഹൃദയത്തിലേറ്റി. ഇപ്പോഴും മലയാളികൾ റിപ്പീറ്റ് അടിച്ചു കാണുന്ന ചിത്രങ്ങളിൽ ഒന്നാണ് ദേവദൂതൻ.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച ഡയറക്ടർ നിങ്ങളാണ്, ആടുജീവിതം ട്രെയ്‌ലർ കണ്ട് അനുപം ഖേർ; മറുപടി നൽകി സംവിധായകൻ ബ്ലെസി

നിഖിൽ മഹേശ്വർ എന്ന കണ്ണിനു കാഴ്ചയില്ലാത്ത തൻ്റെ കാമുകൻ മരണപ്പെട്ടതറിയാതെ അയാളെ കാത്തിരിക്കുന്ന നായികയാണ് അലീന. ഇരുവരുടെയും പ്രണയത്തെ അതിമനോഹരമായിട്ടാണ് സിബി മലയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ അലീനയുടെ മനസ്സിലെ 30 വർഷങ്ങൾക്ക് ശേഷമുള്ള നിഖിൽ മഹേശ്വറിന്റെ ചിത്രം എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ദൈവദൂതൻ ചർച്ചയാവുകയാണ്. സേതു ശിവാനന്ദൻ എന്നയാൾ അലീനയുടെ മനസ്സിലുള്ള നിഖിൽ മഹേശ്വറിനെ ഒരു ചിത്രത്തിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. നടൻ വിനീത് ആയിരുന്നു ചിത്രത്തിലെ നിഖിൽ മഹേശ്വറിന്റെ വേഷം അവതരിപ്പിച്ചത്. പ്രമുഖ ബോളിവുഡ് നടി ജയപ്രദ അലീനയായും ചിത്രത്തിൽ വേഷമിട്ടു.

ALSO READ: വെള്ളപ്പൊക്കത്തിൽ കുടുങ്ങി ആമിർഖാനും വിഷ്‌ണു വിശാലും; ഒടുവിൽ രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ്

മുടി നരച്ച, നീട്ടി വളർത്തിയ, കുറേക്കൂടി മുതിർന്ന ഒരാളായിട്ടാണ് ചിത്രത്തിൽ വിനീത് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു വീഡിയോ രൂപത്തിലാണ് ഈ ചിത്രം പങ്കുവെക്കപ്പെടുന്നത്. തികച്ചും യാഥാർഥ്യം എന്ന് തോന്നും വിധമാണ് ഈ ചിത്രമുള്ളത്. നിരവധി ആളുകൾ ഈ ചിത്രത്തെയും അത് വരച്ച കലാകാരനേയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News