കാറിൽ തട്ടിയ സ്‌കൂട്ടർ യാത്രക്കാരനോട് ആക്രോശിച്ച് ദേവഗൗഡയുടെ മരുമകൾ; വീഡിയോ വൈറൽ

തന്റെ കാറിൽ തട്ടിയ സ്‌കൂട്ടർ യാത്രക്കാരനോട് ആക്രോശിച്ച് ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൾ ഭവാനി രേവണ്ണ. 1.5 കോടി രൂപയുടെ കാറാണെന്നും ഏതെങ്കിലും ബസിനടിയിൽ പോയി ചാകാനും ഭവാനി സ്‌കൂട്ടർ യാത്രക്കാരനോട് ആക്രോശിക്കുന്നു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ബൈക് കാറിൽ തട്ടുകയായിരുന്നു എന്ന് പറയുന്നതും വിഡിയോയിൽ കാണാം.

ALSO READ: ‘2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ എങ്ങനെ പുറത്താക്കും?’: എ.വി ഗോപിനാഥ്

എന്തിനാണ് തെറ്റായ ഭാഗത്തുകൂടെ വണ്ടിയോടിച്ചതെന്നും മരിക്കണമെങ്കിൽ ഏതെങ്കിലും ബസിനടിയിൽ കയറണമെന്നും ഭവാനി പറയുന്നത് വ്യക്തമായി കേൾക്കാം. അവർ മോശം പദപ്രയോഗം നടത്തുകയും തന്റെ വണ്ടിക്ക് 1.5 കോടി രൂപയുണ്ടെന്ന് ഇടയ്ക്കിടെ പറയുകയും ചെയ്യുന്നുണ്ട്. മറ്റൊരാൾ ഭവാനിയെ ശാന്തയാക്കാൻ ശ്രമിക്കുന്നതിനിടെ ശ്രമിക്കുന്നതിനിടെ കാർ റിപ്പയർ ചെയ്യാൻ 50 ലക്ഷം തരാൻ പറ്റുമോ എന്നും അവർ ചോദിച്ചു.

ALSO READ: ബൈജൂസിന് വീണ്ടും തിരിച്ചടി; വരുത്തിയത് ഗുരുതര വീഴ്ചയെന്ന് ആരോപണം

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഭവാനിയെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. തനിക്ക് ലഭിക്കുന്ന പ്രത്യേക അധികാരം അവര്‍ ദുരുപയോഗം ചെയ്യുകയാണെന്നു ധാരാളം പേർ കമന്റു ചെയ്തു. ഭവാനിയുടെ ഭർത്താവ് എച്ച്.ഡി.രേവണ്ണ കർണാടക നിയമസഭയില്‍ എംഎൽഎയാണ്. മക്കളില്‍ ഒരാൾ എംപിയും ഒരാൾ കർണാടകം നിയമസഭയിൽ എംഎൽഎയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News