പത്രപ്രവർത്തനരംഗത്തെ മികവിന് പ്രഫ. കെവി.തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ ടിവിആർ ഷേണായ് അവാർഡ് സോമനാഥിനായി മകൾ ദേവകി സോമനാഥ് ഏറ്റുവാങ്ങി.മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരമായ ഒരു ലക്ഷം രൂപയും ഫലകവും ദേവകി സോമനാഥിന് നൽകിയത്.
ദേശീയതലത്തിൽ ശ്രദ്ധ നേടിയ പത്രപ്രവർത്തകനാണ് സോമനാഥെന്ന് മുഖ്യമന്ത്രി ചടങ്ങിൽ അനുസ്മരിച്ചു.
പത്രപ്രവർത്തനരംഗത്തെ മികവിന് പ്രഫ. കെവി.തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ ടിവിആർ ഷേണായ് അവാർഡിനാണ് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ആയിരുന്ന ഇ സോമനാഥ് അർഹനായത്.
കെ.വി തോമസിന്റെ നേതൃത്വത്തിലുള്ള വിദ്യാധനം ട്രസ്റ്റ് ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ടിവിആർ ഷേണായി അവാർഡന് അർഹനായ സോമനാഥ് മൂല്യച്യുതി സംഭവിക്കാത്ത മാധ്യമ പ്രവർത്തനമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുരസ്കാര ചടങ്ങിനു ശേഷം ജൂണിൽ റിലീസിനായി ഒരുങ്ങുന്ന Article 21 എന്ന സംവിധായകൻ ലെനിൻ ബാലകൃഷ്ണന്റെ സിനിമ പ്രദർശിപ്പിച്ചു.പ്രദർശനത്തിനുശേഷം സിനിമയുടെ സംവിധായകൻ ലെനിൻ ബാലകൃഷ്ണന് കേരള സർക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി തോമസ് അവാർഡ് നൽകി ആദരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here