ഒരാൾക്കല്ലേ അവാർഡ് കിട്ടൂ, ആൾക്ക് ആശംസകൾ; പ്രതികരിച്ച് ദേവനന്ദ

സംസ്ഥാന ചലച്ചിത്ര അവാർഡിനെച്ചൊല്ലി ഒരു കൂട്ടം ആളുകൾ സൃഷ്‌ടിച്ച വിവാദങ്ങൾക്ക് വിരാമമിട്ട് ബാലതാരം ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലെ അഭിനയത്തിന് ദേവനന്ദയ്‌ക്ക് അവാർഡ് നൽകിയില്ല എന്ന് കാണിച്ച്‌ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവനന്ദ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരാൾക്കല്ലേ അവാർഡ് കിട്ടൂ, അവാർഡ് കിട്ടിയ ആൾക്ക് ആശംസകൾ എന്നാണ് ദേവനന്ദ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്.

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടി അങ്കിളിന് പ്രത്യേക അഭിനന്ദനങ്ങളാണ് ദേവനന്ദ നേർന്നത്. ഒപ്പം കുഞ്ചാക്കോ ബോബനും ദേവനന്ദ ആശംസകൾ നേർന്നിരുന്നു. ഇതോടെ പലരും അനാവശ്യമായി സൃഷ്‌ടിച്ച വിവാദങ്ങളാണ് അവസാനിക്കുന്നത്.

ALSO READ: നടിപ്പിൻ നായകന് പുറന്തനാൾ വാഴ്ത്തുകൾ; സൂര്യക്ക് ആശംസ അറിയിച്ച് മമ്മൂട്ടി

‘എനിക്ക് ഏറ്ററ്വും സന്തോഷമുള്ളത് മികച്ച നടനുള്ള അവാർഡ് ലഭിച്ചത് പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിനാണ്. 2018 എന്ന സിനിമയിൽ എന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് ലഭിച്ചു. അവാർഡ് കിട്ടിയ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ’, ദേവനന്ദ പറഞ്ഞു.

അതേസമയം, വഴക്ക് എന്ന സനൽകുമാർ ശശിധരന്റെ ചിത്രത്തിൽ അഭിനയിച്ച തന്മയ സോൾ എന്ന പെൺകുട്ടിക്കാണ് മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചത്. അവാർഡ് ലഭിച്ചതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും, വിദ്യാഭ്യാസ മന്ത്രി തന്മയയെ നേരിട്ട് സ്‌കൂളിലെത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ALSO READ: ‘വേറിട്ട ആഘോഷം’; മമ്മൂട്ടിയുടെ അവാര്‍ഡ് നേട്ടം ഡോണ്‍ ബോസ്‌കോ ഓര്‍ഫണേജിലെ കുട്ടികള്‍ക്കൊപ്പം ആഘോഷമാക്കി മമ്മൂട്ടി ഫാന്‍സ് ജില്ലാ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News