മൂന്ന് ദിവസം കൊണ്ട് 304 കോടി; ബോക്സ് ഓഫീസ് തൂത്തുവാരി ‘ദേവര’

ബോക്സ് ഓഫീസ് കീഴടക്കി ജൂനിയർ എൻടിആർ നായകനായെത്തിയിരിക്കുന്ന ‘ദേവര’. മൂന്ന് ദിവസം കൊണ്ട് 304 കോടി നേടിയാത്തതായി റിപ്പോർട്ട്. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ചിരിക്കുന്ന സിനിമയുടെ ആദ്യദിന വരുമാനം 172 കോടിയായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ ഹൗസ്‍ഫുൾ ഷോകളുമായി നാലാം ദിനവും ചിത്രം മുന്നേറുകയാണ്.

Also read:‘സലിം കുമാറിന്റെ മകന്‍ മരപ്പാഴ്’; ഫെയ്‌സ്ബുക്ക് കമന്റിന് ചുട്ടമറുപടി കൊടുത്ത് ചന്തു

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഇറങ്ങിയിരിക്കുന്നത്. ചിത്രം ആന്ധ്രയിൽ നിന്നും തെലുങ്കാനയിൽ നിന്നുമായി 87.69 കോടി നേടിയെന്നാണ് റിപ്പോർട്ട്. മറ്റ് ഭാഷകളിലും ശ്രദ്ധേയമായ വരുമാനമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Also read:‘ആ ചിത്രത്തിൽ ആന്‍ അഗസ്റ്റിന്‍ ചെയ്ത കഥാപാത്രം താന്‍ ചെയേണ്ടതായിരു; ആ കാരണം കൊണ്ട് ഞാന്‍ ചെയ്തില്ല: അമല പോള്‍

ബിഗ് ബഡ്ജറ്റിൽ നിർമിച്ചിരിക്കുന്ന ‘ദേവര’ രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News