സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനം, ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.

ALSO READ: ഒരുമിച്ചിരുന്ന് നിരന്തരം ലഹരി ഉപയോഗം; ഒടുവില്‍ കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നു, കൊല്ലത്തേത് ക്രൂര കൊലപാതകം

ഇനി 32 ദിവസം ബാക്കിയുണ്ട്. സ്‌പോട്ട് ബുക്കിങ്ങ് താത്കാലികം എന്ന് നേരത്തെ തീരുമാനിച്ച കാര്യം. ചില ആളുകള്‍ സുവര്‍ണവസരമായി എരിതീയില്‍ എണ്ണ ഒഴിക്കുന്നു. ഏപ്രില്‍ മുതല്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയതാണ്. തിരുപ്പതി പോലെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ബോര്‍ഡിന്റെ നിലപാടില്‍ അവ്യക്തത ഇല്ല. വൃശ്ചികം ഒന്നിന് നടതുറക്കുമ്പോള്‍ വരുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന സൗകര്യം ഉണ്ടാകും. ഒരു പ്രശ്‌നവും ഉണ്ടാകാതെ മുന്നോട്ട് പോകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News