‘മാപ്പുനൽകൂ മഹാമതേ മാപ്പുനൽകൂ ഗുണനിധേ’, എവർഗ്രീൻ ഹിറ്റായ ദേവാസുരത്തിലെ ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ?

ദേവാസുരം എന്ന സിനിമയിലെ എവർഗ്രീൻ ഹിറ്റായ ഗാനമാണ് ‘മാപ്പുനൽകൂ മഹാമതേ’ എന്നുള്ളത്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടന്റെ മികച്ച അഭിനയം കൊണ്ടും എം ജി ശ്രീകുമാറിന്റെ ശബ്ദം കൊണ്ടും ഈ പാട്ട് ഇന്നും കേൾക്കുന്ന ധാരാളം മനുഷ്യരുണ്ട്. മുഖാരി, നാട്ടക്കുറിഞ്ഞി എന്നീ രാഗങ്ങളിലാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച പാട്ടിന്റെ മനോഹരമായ വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്.

ALSO READ: മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെടട്ടെ, ബാക്കി പിന്നീട് ആലോചിക്കാം: മാത്യു കു‍ഴല്‍നാടന്‍

മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വളരെ പോപ്പുലറായ ഒരു ചിത്രമാണ് ദേവാസുരം. മോഹൻലാലിന്റെ കരിയർ ബെസ്റ്റായ ചിത്രത്തിന് രാവണപ്രഭു എന്ന പേരിൽ ഒരു രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. മോഹൻലാലിന്റെ മംഗലശ്ശേരി നീലകണ്ഠനും, നെപ്പോളിയന്റെ മുണ്ടക്കൽ ശേഖരനും ഇന്നസെന്റിന്റെ വാര്യരുമെല്ലാം ഇപ്പോഴും മികച്ച കഥാപാത്രങ്ങളുടെ പട്ടികയിൽ ഒന്നാമത് തന്നെയുണ്ട്.

രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തിൽ 1993 ഏപ്രിൽ 13 ണ് ദേവാസുരം പുറത്തിറങ്ങിയത്. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം. 2001ൽ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു.

പാട്ടിൻ്റെ വരികൾ വായിക്കാം

മാപ്പുനൽകൂ മഹാമതേ മാപ്പുനൽകൂ ഗുണനിധേ
മാലകറ്റാൻ കനിഞ്ഞാലും ദയാവാരിധേ

മാപ്പുനൽകൂ മഹാമതേ മാപ്പുനൽകൂ ഗുണനിധേ
മാലകറ്റാൻ കനിഞ്ഞാലും ദയാവാരിധേ
ഉദ്ധതനായ് വന്നോരെന്നിൽ കത്തിനിൽക്കുമഹംബോധം
വർദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാൻ

നാരീകുലമണി നാദവിനോദിനി നാനാലങ്കാരസമ്മോഹിനീ
നാരീകുലമണി നാദവിനോദിനി നാനാലങ്കാരസമ്മോഹിനീ
അവളുടെ ഇങ്കിതം സാധിതമാക്കാൻ പഴുതേ തുനിയും മൂഢനിവൻ
കരുണാപൂരിതപുണ്യപതേ തിരുകൃപനേടീടാൻ അടിപണിയാം
അപരാധങ്ങൾ പൊറുത്താലും അടിയനൊരഭയം തന്നാലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News