സർക്കാർ വകുപ്പുകൾ നടത്തുന്നത് മികച്ച പ്രവർത്തനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു സർക്കാർ  വകുപ്പുകൾ നടത്തുന്നതു മികച്ച പ്രവർത്തനമാണെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ദേവസ്വം വകുപ്പുദ്യോഗസ്ഥർക്കായി നടത്തിയ അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഇ പി ജയരാജൻ

മികച്ച മുൻകരുതലോടെയുള്ള പ്രവർത്തനത്തിൻ്റെ ഫലമാണ് ഗംഭീരവും സമാധാനപരവുമായി തീർഥാടനം നടക്കുന്നതിനു കാരണം. വകുപ്പുകളുടെ സുസ്ത്വർഹ്യമായ സേവനങ്ങളാണ് തീർഥാടനത്തെ മുന്നേറ്റുന്നത്. സന്നിധാനത്തുണ്ടാകുന്ന ചെറിയ കുറവുകൾ വരെ സമയബന്ധിതമായി പൂർത്തിയാക്കും. പവിത്രം ശബരിമല പദ്ധതി മികച്ച രീതിയിൽ നടപ്പാക്കും.

ALSO READ: കെ എസ് ആർ ടി സിയെ നയിക്കാൻ ഇനി കെ എ എസുകാർ; നാല് ജനറൽ മാനേജർമാരെ നിയമിച്ചു

എല്ലാ ദിവസവും രാവിലെ ഒമ്പതിന് തുടങ്ങി ഒരു മണിക്കൂർ നീളുന്ന ക്ഷേത്ര ഭാരവാഹികളുടെയും ജീവനക്കാരുടെയും പരിശ്രമമായാണ് സന്നിധാനം ശുദ്ധീകരിക്കുന്നത്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ മിച്ചഭൂമികൾ പൂജയ്ക്കുള്ള തുളസി, അരളി, ജമന്തി തുടങ്ങിയ പൂക്കൾ കൃഷിചെയ്യാൻ വിനിയോഗിക്കുമെന്നും ദേവസ്വം ബോർഡിന് ബോർഡിന് കീഴിലുള്ള 1,257 ക്ഷേത്രങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കും. വളരെ വിശുദ്ധമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News