ആലപ്പുഴയിലെ യുവതിയുടെ മരണം അരളിപ്പൂ എന്ന സംശയം വളരെ ഗുരുതര സംഭവമെന്ന് ദേവസ്വം ബോര്‍ഡ്. ഇത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അരളിപ്പു എന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചാല്‍ അമ്പലങ്ങളില്‍ അരളിപ്പൂ ഒഴിവാക്കും. തന്ത്രിമാരുമായി കൂടി ആലോചിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളു. നിലവില്‍ ഒഴിവാക്കിയിട്ടില്ല. അതേസമയം ആറുമാസത്തോളമായി അരളിപ്പൂ സാധാരണ ഉപയോഗിക്കാറില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
അരളിപ്പൂവിന് നിലവിൽ പൂജാകാര്യങ്ങളിൽ വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളി പൂ കാരണമാണ് മരണം ഉണ്ടായതെങ്കിൽ അത് ഗുരുതര സംഭവമാണ്. എന്നാൽ പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ല. റിപ്പോർട്ടുകൾ കിട്ടിയാലേ നടപടി സ്വീകരിക്കൂവെന്നും ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഹരിപ്പാട് സ്വദേശിയായ സൂര്യ സുരേന്ദ്രൻ എന്ന യുവതി കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത് അരളിപ്പൂ കഴിച്ചതിനെ തുടർന്നാണെന്ന സംശയങ്ങൾ ഉയർന്നിരുന്നു. മരണത്തിന് കാരണം അരളിപ്പൂവാണെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്. എന്നാൽ, പൂവിനെതിരായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും വന്നിട്ടില്ലെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ശാസ്ത്രീയമായ റിപ്പോർട്ടു ലഭിച്ചാൽ പൂജാകാര്യങ്ങളിൽ നിന്ന് അരളി പൂ ഒഴിവാക്കുന്നതുൾപ്പെടെയുള്ളവ ആലോചിക്കുമെന്ന് ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.
നിലവിൽ അരളിപ്പൂവിന് പൂജാകാര്യങ്ങളിൽ വിലക്കില്ല. അതേസമയം ആറുമാസത്തോളമായി അരളിപ്പൂ ഉപയോഗിക്കുന്നത് കുറവാണെന്നും ഒഴിവാക്കേണ്ട സാഹചര്യം വന്നാൽ തന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here