ഹരിവരാസന അവാര്‍ഡ് സമര്‍പ്പണത്തിന്റെ സ്വാഗത പ്രസംഗത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വാഗതം പറഞ്ഞു തുടങ്ങുമ്പോഴാണ് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്.
കുഴഞ്ഞുവീഴാൻ ഒരുങ്ങിയ പ്രസിഡന്റിനെ ബോർഡ് അംഗം അഡ്വ. എ അജികുമാറും ശബരിമല പി.ആർ.ഒ അരുൺ കുമാറും ചേർന്ന് താങ്ങിപ്പിടിച്ച് കസേരയിലേക്ക് ഇരുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രസംഗം അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ വേദിയില്‍ എത്തി പരിശോധനകള്‍ നടത്തി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രസിഡന്റ് ഓടി നടന്നത്.
ഈ വർഷത്തെ ഹരിവരാസന പുരസ്കാരത്തിന് അർഹനായ കൈതപ്രം ദാമോദരൻ നമ്പൂതിരി അവാർഡ് കൈമാറുന്നതിനായി സന്നിധാനം ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് ഇടയാണ് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here