മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ശബരിമല ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

Sabarimala

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്തവണ ദർശന സമയം 18 മണിക്കൂറാക്കി വർധിപ്പിച്ചുട്ടെണ്ടെന്നും. സ്പോട്ട് ബുക്കിംഗ് വെരിഫിക്കേഷന് വേണ്ടി പമ്പയിൽ ഏഴു കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നവംബർ 15 വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്.

പുലർച്ചെ 3 മുതൽ ഉച്ചക്ക് 1 വരെയും ഉച്ചക്ക് 3 മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിലായി, ദിവസേന 80,000 പേർക്കാണ് ശബരിമലയിൽ ദർശന സൗകര്യമൊരുക്കുക. ഇതിൽ 10,000 ഭക്തർ സ്പോട്ട് ബുക്കിംഗിൽ ഉൾപ്പെട്ടവരാണ്. ആധാർ കോപ്പി, ഫോട്ടോ എന്നിവ എൻട്രി പോയിൻ്റിൽ ഹാജരാക്കിയാൽ മാത്രമേ ദർശനത്തിന് അനുവാദമുണ്ടാകു. 18ാം പടിക്ക് മുകളിൽ മൊബൈൽ ഫോണ്‍ ഉപയോഗം അനുവദിക്കില്ലെന്നും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Also Read: 108 ആംബുലൻസ്‌ പദ്ധതിക്ക് 40 കോടി രൂപ അനുവദിച്ചു; കെ എൻ ബാല​ഗോപാൽ

1,500 ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിങ് അനുവദിക്കും. ഹൈക്കോടതി അനുമതി നൽകിയ പശ്ചാത്തലത്തിലാണിത്. നിലയ്ക്കലിൽ, മുൻ വർഷത്തെ അപേക്ഷിച്ച് 2000 വാഹനങ്ങൾ കൂടി അധികമായി പാർക്ക് ചെയ്യാൻ ദേവസ്വം ബോർഡ് സൗകര്യം ഒരുക്കുമെന്നും അ​ദ്ദേഹം അറിയിച്ചു.

Also Read: നെല്ല്‌ സംഭരണം; സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

കോട്ടയം ,പത്തനംതിട്ട ,ഇടുക്കി തുടങ്ങി 4 ജില്ലകളാണ് അപകട ഇൻഷുറൻസിന്‍റെ പരിധിയിൽ വരുന്നത്.. പമ്പ ,സന്നിധാനം ഗസ്റ്റ് ഹൗസുകളുടെ നവീകരണവും പൂർത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News