പുതുവർഷത്തിൽ പുതുസമ്മാനം; സന്നിധാനത്ത് ഇനി സൗജന്യ വൈഫൈ

ശബരിമല സന്നിധാനത്തു സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലുമായി സഹകരിച്ചുള്ള പദ്ധതിക്ക് നടപ്പന്തലിൽ നടന്ന ചടങ്ങിൽ ഡിസം.25 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിച്ചിരുന്നു. ശബരിമലയിലെത്തുന്ന ഭക്തർ നേരിടുന്ന മൊബൈൽ, ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്നതാണ് ദേവസ്വം ബോർഡിന്റെ പദ്ധതി. നിലവിൽ നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങളിലാണ് 100 എം.ബി.പി.എസ്. വേഗത്തിൽ വൈഫൈ ലഭ്യമാക്കിയിട്ടുള്ളത്. ജനുവരി ഒന്ന്മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ സൗജന്യവൈഫൈ ലഭിക്കും.

Also Read: ‘പുതുവത്സരം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ’: ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഒരു മൊബൈൽ നമ്പറിൽ നിന്ന് ആദ്യത്തെ അരമണിക്കൂർ വൈഫൈ സൗജന്യമായിരിക്കും. തുടർന്ന് ഒരു ജിബിക്ക് 9 രൂപ നൽകണം. 99 രൂപയുടെ ബി.എസ്.എൻ.എൽ. റീച്ചാർജ് നടത്തിയാൽ ദിവസം 2.5 ജിബി വച്ചുപയോഗിക്കാവുന്ന പ്ലാനും പ്രയോജനപ്പെടുത്താം. ബി.എസ്.എൻ.എൽ വൈഫൈ അല്ലെങ്കിൽ ബി.എസ്.എൻ.എൽ. പിഎം വാണി എന്ന വൈഫൈ യൂസർ ഐഡിയിൽ കയറി കണക്ട് എന്നു ക്ലിക്ക് ചെയ്യുമ്പോൾ ഒരു വെബ്‌പേജ് തുറന്നുവരും. അതിൽ 10 അക്ക മൊബൈൽ നമ്പർ നൽകുമ്പോൾ ആറക്ക പിൻ എസ്.എം.എസായി ലഭിക്കും. അതുപയോഗിച്ചു വൈ ഫൈ കണക്ട് ആക്കാം. നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങൾ കൂടാതെ പാണ്ടിത്താവളത്തെ ബി.എസ്.എൻ.എൽ. എക്‌സ്‌ചേഞ്ച് (2), ജ്യോതിനഗറിലെ ബി.എസ്.എൻ.എൽ. സെന്റർ(4), മരക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ആറു ക്യൂ കോംപ്ലക്‌സുകൾ എന്നിവിടങ്ങളിലായി 14 ഇടത്ത് വൈഫൈ സൗകര്യം ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ബാക്കി 13 കേന്ദ്രങ്ങളിൽ കൂടി സൗകര്യം ഡിസംബർ 30ന് മുമ്പ് പൂർത്തിയാക്കി മകരവിളക്കുത്സവത്തിനായി നട തുറക്കുമ്പോൾ സേവനം ലഭ്യമാക്കും.

Also Read: നവകേരള സദസിനെതിരെ വീണ്ടും അക്രമ ആഹ്വാനവുമായി പ്രതിപക്ഷ നേതാവ്

അക്കോമഡേഷൻ ഓഫീസ് പരിസരം ,നടപ്പന്തലിലെ സ്റ്റേജിനു ഇടതു വലതു വശങ്ങൾ ,നടപ്പന്തലിലെ മധ്യഭാഗത്ത് ഇടത് -വലത് ഭാഗങ്ങൾ, നടപ്പന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങൾ ,അപ്പം – അരവണ കൗണ്ടർ , നെയ്യഭിഷേക കൗണ്ടർ , അന്നദാനമണ്ഡപം , മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ. ഈ സീസണിൽ തന്നെ പമ്പയിലും നിലയ്ക്കലും കൂടി വൈഫൈ സൗകര്യമൊരുക്കമെന്നും അടുത്ത സീസണിൽ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലും വൈഫൈ ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News