ശബരിമല തീർത്ഥാടകർക്ക് സഹായമായി ദേവസ്വം ബോർഡിൻ്റെ  ഫിസിയോതെറാപ്പി സെന്ററുകള്‍

SABARIMALA

ശബരിമല തീർത്ഥാ’കർക്ക് സഹായമായി ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്ന  ഫിസിയോതെറാപ്പി സെൻ്ററുകൾ. ശബരി പീഠത്തിലും, സന്നിധാനത്തുമാണ് ഫിസിയോതെറാപ്പി സെന്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. മല കയറിയെത്തുന്ന തീർത്ഥാടകർക്ക് ഇത് വലിയ ആശ്വാസമാണ്.ദേവസ്വം ബോർഡിൻ്റെ സഹായത്തോടെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

മലകയറി വരുമ്പോൾ ശാരീരിക അസ്വസ്ഥതൾ കൊണ്ട് ബുദ്ധിമുട്ടുന്ന തീർത്ഥാടകർക്ക് വലിയ ആശ്വാസമാണ് ഈ ഫിസിയോതെറാപ്പി സെന്ററുകൾ നല്‍കുന്നത്.

Also Read: ശബരിമലയിലേക്ക് വൻ തീർഥാടക പ്രവാഹം, ഇന്ന് ഒരു ദിവസം മാത്രം ദർശനം നടത്തിയത് 80,000 തീർഥാടകർ

ശബരീ പീഠത്തിലെ ഏഴാം നമ്പർ എമർജൻസി മെഡിക്കൽ സെൻ്ററിലും, സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേർന്നുമാണ് ഫിസിയോതെറാപ്പി സെൻ്ററുകളുടെ സേവനം. ദിവസവും ഇരുനൂറോളം പേരാണ് ഇവരുടെ സഹായം തേടുന്നത്.

സെൻട്രറിൻ്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് നിർവഹിച്ചു. ശരംകുത്തിയിൽ മൂന്നും സന്നിധാനത്ത് ഒരു ഫിസിയോ തെറാപ്പിസ്റ്റുമാരാണ് ഉള്ളത്. 

Also Read: ‘അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുത്’: ബിജെപി എംഎൽഎയുടെ വിദ്വേഷ പ്രചാരണം വിവാദത്തിൽ

അയ്യപ്പ ഭക്തർക്കു മാത്രമല്ല, സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാർ, ശുചീകരണത്തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങിയവർക്കൊക്കെ ഈ കേന്ദ്രങ്ങൾ ആശ്വാസമാണ്.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെൻ്ററും ചേർന്ന് ദേവസ്വം ബോർഡിൻ്റെ സഹായത്തോടെയാണ് കേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News