“ശബരിമലയിലെ തിരക്ക് സ്വാഭാവികം, അതിനെ ചിലർ വിവാദമാക്കുന്നു”: മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയിൽ സ്വാഭാവികമായ തിരക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ സീസണിൽ അതേ എണ്ണം ആളുകൾ തന്നെയാണ് ഈ വർഷവും വന്നത്. തിരക്ക് മനഃപൂർവം ചിലർ വിവാദമാക്കാൻ ശ്രമിച്ചു. ശബരിമലയിൽ ഭൗതിക സാഹചര്യം ഒരുക്കാത്തതിൻ്റെ പ്രശ്നമല്ല. വിർച്ച്വൽ ക്യൂ എണ്ണം കുറയ്ക്കുമെന്നും, സ്പോട്ട് ബുക്കിംഗ് എണ്ണം കുറയ്ക്കും മന്ത്രി പറഞ്ഞു.

Also Read; ‘ഹൃദയ പൂര്‍വ്വം’ ഡിവൈഎഫ്ഐയുടെ അഭിമാന പദ്ധതി; രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി വസീഫ്

എല്ലാവർക്കും പോകാവുന്ന ക്ഷേത്രമാണ് ശബരിമല. ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ സർക്കാർ 548 കോടി രൂപ ഖജനാവിൽ നിന്നും കൊടുത്തു. ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആർക്കും വ്യക്തമാകും. ചില മാധ്യമങ്ങൾ അനാവശ്യ ആശങ്ക ഉണ്ടാക്കുന്നു. ശബരിമലയിൽ പോലീസിൻ്റെ എണ്ണം കുറച്ചിട്ടില്ല. കഴിഞ്ഞ വർഷം നിയോഗിച്ച എണ്ണം പോലീസുകാരെ ഈ വർഷവും നിയോഗിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News