പൊന്നമ്പലമേട്ടിലെ അനധികൃത പൂജ, അടിയന്തര റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

ശമ്പരിമല പൊന്നമ്പലമേട് എന്ന് കരുതുന്ന ഇടത്ത് അനധികൃത പൂജയിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശിച്ചു.

പൊന്നമ്പലമേട്ടിൽ പൂജ നടത്തിയെന്ന തരത്തിൽ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തിയ സംഘമാണ് പൂജ നടത്തിയതെന്നാണ് വിവരം. നാരായണസ്വാമി എന്ന ആളാണ് പൂജ നടത്തുന്നത്.

മുൻപ്  ശബരിമല മേൽശാന്തിയുടെ കീഴിൽ കീഴ്ശാന്തിയായി പ്രവർത്തിച്ചിട്ടുള്ള ആളാണ് നാരായണസ്വാമി. ക്രമക്കേട് നടത്തിയതിന് പിന്നീട് പുറത്താക്കുകയായിരുന്നു. എന്നാൽ താൻ പുൽമേട്ടിലാണ് പൂജ നടത്തിയതെന്ന് നാരായണസ്വാമി ചില മാദ്ധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ പറഞ്ഞത്. അതേസമയം ദൃശ്യങ്ങൾ എന്ന് പകർത്തിയതാണെന്ന് കാര്യത്തിൽ  വ്യക്തതയില്ല, വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ

സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. വിഷയത്തിൽ ദേവസ്വം ബോർഡ് പൊലീസിനും പരാതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News