ശബരിമലയിൽ ദർശനസമയം വർധിപ്പിക്കൽ; ഫലം കണ്ട് ദേവസ്വം മന്ത്രിയും ശബരിമല തന്ത്രിയുമായുള്ള ചർച്ച

ശബരിമലയിൽ ദർശന സമയം കൂട്ടുന്നതിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രി കണ്ഠര് മഹേഷ് മോഹനരുമായി നടത്തിയ ചർച്ച ഫലം കണ്ടു. ശബരിമലയിലെ അഭൂതപൂർവമായ തിരക്ക് പരിഗണിച്ച് ദർശന സമയം ഒരു മണിക്കൂർ വർധിപ്പിക്കാനാണ് തീരുമാനമയത്. ഇന്ന് വൈകുന്നേരം 3 മണി മുതലാണ് ദർശനസമയം ദിവസവും ഒരു മണിക്കൂർ വീതം വർദ്ധിപ്പിച്ചത്. ദർശന സമയം കൂട്ടുന്നത് സംബന്ധിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രി കണ്ഠര് മഹേഷ് മോഹനരും ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ദർശന സമയം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ALSO READ: നാട് ഭദ്രം എന്നാണ് നവകേരള സദസിനെത്തുന്ന ജനം നല്‍കുന്ന സന്ദേശം: മുഖ്യമന്ത്രി

ശബരിമലയിലെത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും നിലപാട്. ദർശന സമയം വർദ്ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർദ്ധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു. തീരുമാനത്തിന് പിന്നാലെ മൂന്നു മണിക്ക് ക്ഷേത്രനട മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി തുറന്ന് ഭക്തർക്ക് ദർശനത്തിനായുള്ള സൗകര്യം ഒരുക്കി നൽകുകയായിരുന്നു.

ALSO READ: അക്രമികൾ കോൺഗ്രസ് കൂലിക്കെടുത്ത ചാവേറുകൾ: എ കെ ബാലൻ

ഒരു മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ഭക്തർക്ക് ദർശനത്തിനായി ലഭിക്കും. ഭക്തരുടെ അഭ്യർത്ഥനയെയും ദേവസ്വം ബോർഡിൻ്റെ ആവശ്യവും അനുഭാവപൂർവ്വം പരിഗണിച്ച് സാഹചര്യത്തിനൊത്ത് തീരുമാനം കൈകൊണ്ട് ദർശനസമയം വർദ്ധിപ്പിച്ചു നൽകിയ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് നന്ദി അറിയിച്ചു. ഭക്തർക്കു വേണ്ടി ദേവസ്വം ബോർഡിനൊപ്പം നിന്ന മേൽശാന്തിമാർക്കും മറ്റ് ശാന്തിക്കാർക്കും ദേവസ്വം ബോർഡ് നന്ദി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News