‘ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണം’; ഷാജി ശർമ

TRAVANCORE DEVASWOM BOARD

ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണമെന്ന് ദേവസ്വം പെൻഷൻനേഴ്‌സ് കോൺഫെടറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷാജി ശർമ. കാലാവധി പുനർനിർണയിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

“നിലക്കലിലെ 350 ഏക്കർ ഭൂമി ഏറ്റെടുത്ത തുക ദേവസ്വം കൊടുക്കണം എന്ന് യുഡിഎഫ് സർക്കാർ ആവശ്യപ്പെട്ടു.റോപ്പ് വെക്ക് എൽ ഡി എഫ് സർക്കാർ തന്നെ പണം നൽകി.ഈ തീരുമാനത്തിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ALSO READ; ഡോ. വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

അതേസമയം ശബരി റെയിൽവേ പൂർത്തീകരിക്കാനും ചെറുവള്ളി വിമാനത്താവളം നിർമ്മിക്കാനും കേന്ദ്ര സർക്കാർ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. ഒ രാജഗോപാൽ മന്ത്രി ആയിരുന്നപ്പോൾ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്,കേരള സർക്കാരിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ENGLISH NEWS SUMMARY; Devaswom Pensioners’ Confederation State President Shaji Sharma wants to re-determine the term of Devaswom Board to 4 years. He also demanded that the state government should take the initiative to re-determine the tenure.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News