ദേവഗൗഡ അറിഞ്ഞുകൊണ്ടാണ് പ്രജ്വല്‍ നാടുവിട്ടത്; ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ലൈംഗിക ആരോപണ കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടെ എല്ലാ പദ്ധതികളും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ അറിവോടെയായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ രാജ്യംവിട്ടതടക്കം ഗൗഡയുടെ അറിവോടെയന്നാണ് സിദ്ധരാമയ്യ പറയുന്നത്.

ALSO READ:  മണാശ്ശേരിയില്‍ അനധികൃത മണ്ണിടിക്കല്‍; ദുരിതത്തില്‍ നാട്ടുകാര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

നാട്ടിലേക്ക് തിരിച്ചെത്തി നിയമനടപടികള്‍ നേരിടണമെന്ന് ആവശ്യപ്പെട്ട് ചെറുമകന് ഗൗഡ തുറന്ന കത്തെഴുത്തിയിരുന്നു. ദേവഗൗഡയാണ് പ്രജ്വലിനെ ദൂരേക്കയച്ചത്. ബാക്കിയുള്ള പ്രകടനങ്ങളെല്ലാം ജനങ്ങളെ കബളിപ്പിക്കാനാണ്. കുടുംബത്തിന്റെ അറിവില്ലാതെ രേവണ്ണ നാടുവിടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ALSO READ:  ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് 14 കാരൻ മുങ്ങി മരിച്ചു

അതേസമയം പ്രജ്വല്‍ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേര്‍ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചു. പീഡനം സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടാന്‍ ഇരകളാരും തയ്യാറായിട്ടില്ലെന്ന് രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളെ കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. സംരക്ഷണം ഉറപ്പുനല്‍കിയിട്ടും പരാതി നല്‍കാന്‍ ഇരകള്‍ ഭയപ്പെടുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News