പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ വികസനം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവര്‍ത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. & വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്‌സ്‌റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി 26 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ വികസനത്തില്‍ നിര്‍ണായകമാകുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇത് പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കും: പിഎംഎ സലാം

ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്

51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 4 നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കാര്‍ പാര്‍ക്കിംഗ്, ഗ്രൗണ്ട് ഫ്‌ളോറില്‍ ആധുനിക ട്രോമാകെയര്‍ സൗകര്യങ്ങളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഐസലേഷന്‍ വാര്‍ഡ്, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, പ്ലാസ്റ്റര്‍ റൂം, ഡോക്‌ടേഴ്‌സ് റൂം, നേഴ്‌സസ് റൂം, ഫാര്‍മസി എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ഐസിയു, എച്ച്ഡിയു, ഡയാലിസിസ് യൂണിറ്റ്, ആര്‍എംഒ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും രണ്ടാം നിലയില്‍ ഐസൊലേഷന്‍ റൂം, ഐസൊലേഷന്‍ വാര്‍ഡ്, എമര്‍ജന്‍സി പ്രൊസീജിയര്‍ റൂം, ഡോക്‌ടേഴ്‌സ് റൂം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുളള ഡൈനിംഗ് റൂം എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നുത്.

ഒ.പി ബ്ലോക്ക്

22.16 കോടി രൂപ മുതല്‍ മുടക്കിയാണ് 31,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ ഒപി കെട്ടിടം നിര്‍മ്മിക്കുന്നത്. ഈ കെട്ടിടത്തില്‍ 20 ഒപി മുറികള്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, വാര്‍ഡുകള്‍, ഒബ്‌സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി, റിസപ്ഷന്‍, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.

പുതുതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന വിഭാഗങ്ങള്‍

ALSO READ: നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു

പീഡിയാട്രിക് ഐസിയു, എച്ച്ഡിയു & വാര്‍ഡ്

34 ലക്ഷം രൂപ ഉപയോഗിച്ചാണ് പീഡിയാട്രിക് ഐസിയു, എച്ച്ഡിയു & വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. 2 കിടക്കകളോടു കൂടിയ ഐസിയു, 4 കിടക്കകളോടു കൂടിയ എച്ച്ഡിയു, 15 കിടക്കകളോടു കൂടിയ വാര്‍ഡ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. വെന്റിലേറ്റര്‍, കേന്ദ്രീകൃത ഓക്‌സിജന്‍ തുടങ്ങിയ സംവിധാനങ്ങളുണ്ടാകും.

ബ്ലഡ് ബാങ്ക്

28.45 ലക്ഷം രൂപ ചെലവഴിച്ചാണ് ബി & സി ബ്ലോക്ക് ഒന്നാം നിലയില്‍ ബ്ലഡ് ബാങ്ക് സജ്ജീകരിച്ചിരിക്കുന്നത്. ബ്ലഡ് ബാങ്കില്‍ കമ്പോണന്റ് സെപ്പറേഷന്‍ റൂം, ക്രോസ് മാച്ചിംഗ് റൂം, ക്വാളിറ്റി കണ്‍ട്രോള്‍ റൂം, ബ്ലഡ് സ്റ്റോറേജ് റൂം, കൗണ്‍സിലിംഗ് റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

എക്‌സ്-റേ യൂണിറ്റ്

27.25 ലക്ഷം രൂപ ചെലവഴിച്ചാണ് 2 ഹെ എന്‍ഡ് എക്‌സ്‌റേ മെഷീനുകള്‍ സ്ഥാപിച്ചത്.

ALSO READ: നവകേരള സദസ്: എറണാകുളത്തും ഇടുക്കിയിലും പരാതികൾക്ക് ശരവേഗത്തിൽ പരിഹാരം

മാമോഗ്രം

സ്തനാര്‍ബുദം പോലുളള രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായാണ് 21.14 ലക്ഷം രൂപ മുടക്കി മാമോഗ്രാം മെഷിന്‍ സ്ഥാപിച്ചത്.

ഇ ഹെല്‍ത്ത്

ഒ.പി കൗണ്ടറിലും ഐ.പി ബില്ലിംഗിലുമാണ് ആദ്യഘട്ടമായി ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News