കാസര്‍ഗോഡ് ജില്ലയില്‍ ദേശീയപാത-66ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. രാജഗോപാലന്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ദേശീയപാത-66ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്ന ജില്ലയാണ് കാസര്‍ഗോഡ് ജില്ല. കാസര്‍ഗോഡ് ജില്ലയിലെ ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം വീരമലകുന്നില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. വിഷയം എം.എല്‍.എ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തന്നെ വീരമലകുന്ന് സംരക്ഷിക്കുന്നതിന് കൂടി പദ്ധതി ഉണ്ടാകണമെന്ന് ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ALSO READ:തുടരുന്ന നാടകം; തൃശൂർ ഡിസിസി പ്രസിഡൻ്റ് രാജിവെച്ചു
ഇതിന്റെ ഭാഗമായി 450 നീളത്തില്‍ റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിക്കുന്നു എന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്. ഇതില്‍ 400 മീറ്റര്‍ പൂര്‍ത്തിയായതായും എന്‍എച്ച്എഐ അറിയിക്കുന്നു. ബാക്കി 50 മീറ്റര്‍ കൂടി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനല്‍കിയിട്ടുണ്ട്. സംരക്ഷണഭിത്തി പൂര്‍ത്തിയായ ശേഷം “Slope Protection with Soil nailing” എന്ന പ്രവൃത്തി കൂടി അവിടെ നടപ്പിലാക്കും. ഭാവിയിലും അവിടെ മണ്ണൊലിപ്പ് തടയാന്‍ ഇത് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മാസം കൊണ്ട് ആ പ്രവൃത്തി450 പൂര്‍ത്തീകരിക്കാം എന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ALSO READ:സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച പ്രഭാ വര്‍മ്മയ്ക്ക് നിയമസഭയുടെ അനുമോദനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here