ശിവസേന നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഫഡ്‌നാവിസ്

മുംബൈയിൽ ശിവസേന യുവ നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ പരസ്യമാക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിനെ തുടർന്നാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

Also Read: ‘റബർ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം’: ആവശ്യവുമായി റബർ ഉത്പാദക സംഘങ്ങൾ

ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകൻ അഭിഷേക് ഘോല്‍സാക്കറാണ് മൗറിസ് നോറോണ എന്നയാളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ആരെയും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൗറിസിന്റെ ഓഫീസില്‍ നിന്ന് പിസ്റ്റൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉദ്ധവ് താക്കറെ പക്ഷക്കാരനായ വിനോദ് ഘോസാല്‍ക്കറിന്റെ മകനാണ് 40കാരനായ അഭിഷേക്. ഫെയ്‌സ്ബുക്കില്‍ ലൈവിനിടെയാണ് മൗറിസ് അഭിഷേകിന് നേരെ വെടിയുതിര്‍ത്തത്.

Also Read: ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിലും ഒന്നാമത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ലോകബാങ്ക് സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News