ട്രാജഡി ടൂറിസത്തിൽ വിശ്വസിക്കുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

devendrafadnavis

ട്രാജഡി ടൂറിസത്തിൽ വിശ്വസിക്കുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ പൊലീസ് കസ്റ്റഡിയിൽ നിയമ വിദ്യാർത്ഥിയും ദളിത് നേതാവും മരിച്ച സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം സി പി ഐ എം പ്രതിനിധി സംഘം ഇരകളുടെ കുടുംബങ്ങളെ സന്ദർശിച്ചു.

മഹാരാഷ്ട്രയിലെ പർഭാനിയിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായി. പൊലീസ് കസ്റ്റഡിയിൽ നിയമ വിദ്യാർത്ഥി സോമനാഥ് സൂര്യവൻഷിയും ദളിത് നേതാവ് വിജയ് വക്കോഡിയും ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് പ്രക്ഷോഭം നടക്കുന്നത്.

Also read: എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഹിന്ദു മഹാസഭ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിലാണ് ഭരണഘടന സൂക്ഷിച്ചിരിക്കുന്ന ഗ്ലാസിലേക്ക് കല്ലെറിഞ്ഞ സംഭവമുണ്ടായത്. ഇതാണ് പിന്നീട് അക്രമാസക്തമായ പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് എൻസിപി-എസ്പി എംപി ഫൗസിയ തഹ്‌സീൻ ഖാൻ പറഞ്ഞു.

കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിയുടെയും ദളിത് നേതാവിന്റേയും കുടുംബങ്ങളെ സി പി ഐ എം പ്രതിനിധി സംഘം സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ തുടങ്ങിയവരും അക്രമബാധിത പ്രദേശം സന്ദർശിച്ച് കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു.

Also read: ഡെലിവറി ബോയിയുടെ സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ചു; മധ്യപ്രദേശിൽ ക്രിസ്മസ് ദിനത്തിൽ ഹിന്ദുത്വവാദികളുടെ അക്രമം, വീഡിയോ കാണാം

അതേസമയം, രണ്ടാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട് ട്രാജഡി ടൂറിസത്തിൽ വിശ്വസിക്കുന്നില്ലെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്. ശീതകാല സമ്മേളനത്തിൻ്റെ തിരക്കിലായിരുന്നതിനാൽ ഉപമുഖ്യമന്ത്രി അജിത് പവാർ പർഭാനിയിലെത്തി ഇരകളുടെ കുടുംബങ്ങളെ കാണാൻ പോയിരുന്നെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയെന്ന നിലയിൽ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാൻ കഴിഞ്ഞേക്കില്ലെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. സോമനാഥിൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട കുടുംബം സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിക്കാൻ വിസമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News