മുന്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ തീരുമാനം റദ്ദാക്കി ദേവേന്ദ്ര ഫഡ്നാവിസ്

Devendra Fadnavis

മഹാരാഷ്ട്രാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുവേണ്ടി 1310 ബസുകള്‍ വാടകയ്‌ക്കെടുക്കാനുള്ള മുന്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ തീരുമാനം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന് ഈ കരാറിലൂടെ 2000 കോടിയോളം രൂപ നഷ്ടമാകുമെന്നു കണ്ടാണ് പുതിയ തീരുമാനം.

മുന്‍ സര്‍ക്കാരില്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയായിരുന്ന ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലായിരുന്നു. 2024 സെപ്തംബറില്‍ ശിവസേന എം.എല്‍.എ ഭരത് ഗോഗവാലെയെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തലവനായി നിയമിക്കുകയും ഡിസംബറില്‍ ബസ് ഓണ്‍-റെന്റ് സ്‌കീമിന് കീഴില്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് താല്‍പ്പര്യപത്രം നല്‍കുകയും ചെയ്തിരുന്നു.

Also Read : ഗുജറാത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടറിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു

പ്രതിപക്ഷം അഴിമതി ആരോപിച്ചതിനെ തുടര്‍ന്നാണ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മുന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റദ്ദാക്കിയത്

ബസ് നല്‍കുന്ന കമ്പനികള്‍ക്ക് അമിതലാഭം ഉണ്ടാക്കാന്‍ കഴിയുന്ന രീതിയിലാണ് മുന്‍ മുഖ്യമന്ത്രിയുടെ കാലത്ത് കരാറുണ്ടാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് ഫഡ്നാവിസ് പുതിയ തീരുമാനമെടുത്തത്. ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇപ്പോഴത്തെ മന്ത്രി ഭാരത് ഗൊഗാവ്ലെയായിരുന്നു എം.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News