മഹാരാഷ്ട്രയിലെ വരൾച്ചയും കർഷക ആത്മഹത്യയും നേരിടാൻ ജലസംരക്ഷണം അനിവാര്യമെന്ന് മുൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്ത് ജല സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിൽ നടൻ ആമിർ ഖാൻ വഹിക്കുന്ന പങ്കിനെ ഫഡ്‌നാവിസ് അഭിനന്ദിച്ചു. ഇന്നലെ പൂനെയിൽ നടന്ന പൊതുപരിപാടിയിലാണ് വരൾച്ച നേരിടുന്ന രാഷ്ട്രീയ സമവായ ചർച്ചകൾക്കിടയിൽ സംസ്ഥാനത്തെ ജലക്ഷാമത്തെ കുറിച്ച് ആശങ്ക പങ്ക് വച്ചത്. മഹാരാഷ്ട്രയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാനുള്ള ഏക പോംവഴി ജലസംരക്ഷണമാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു
നടൻ ആമിർ ഖാന്‍റെ പാനി ഫൗണ്ടേഷൻ, നാനാ പടേക്കർ, എന്നിവരുടെ നേതൃത്വത്തിൽ വരൾച്ച ബാധിത പ്രദേശങ്ങളിലെ കർഷകരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
ALSO READ; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന കോൺഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ
മഹാരാഷ്ട്രയുടെ 50 ശതമാനവും വരൾച്ച ബാധിതപ്രദേശങ്ങളാണ്. മഹാരാഷ്ട്രയെ വരൾച്ച വിമുക്തമാക്കുന്നതിനും കർഷക ആത്മഹത്യകൾ അവസാനിപ്പിക്കുന്നതിനുമുള്ള ഒരേയൊരു വഴി ജലസംരക്ഷണമാണ്. ഫഡ്‌നാവിസ് പറഞ്ഞു. പൂനെയിലെ സന്നദ്ധ സംഘടനയായ ബിജെഎസ് സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ്.
ജലസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിൽ ആമിർ ഖാൻ വഹിക്കുന്ന പങ്കിനെയും ഫഡ്‌നാവിസ് പ്രശംസിച്ചു. ആമിർ ഖാനും സംഘവും ഗ്രാമങ്ങളെ വെള്ളത്തിൽ സ്വയം പര്യാപ്തമാക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഗ്രാമീണരെ പ്രോത്സാഹിപ്പിച്ചത്. അടുത്ത മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന ഫഡ്‌നാവിസിന് മുൻകൂർ ആശംസകൾ നേർന്നാണ് ആമിർ ഖാൻ വേദി വിട്ടത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here