മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. മുംബൈ ആസാദ് മൈതാനിയില്‍ വിപുലമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുളള രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം.
മൂന്നാം തവണയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദവിയിലേക്ക് ദേവേന്ദ്ര ഫഡ്‌നാവസ് എത്തുന്നത്. മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന വിപുലമായ ചടങ്ങില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, ജെ പി നദ്ദ, നിതിന്‍ ഗഡ്ഗരി, എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Also read: രത്തന്‍ ടാറ്റയുടെ മരണശേഷം ശാന്തനു എവിടെയായിരുന്നു? ഉത്തരമിതാണ്
സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ അടക്കം മുംബൈയിലെ ബോളിവുഡ് താരനിരയും വ്യവസായ ഭീമന്മാരായ അംബാനി, ബിര്‍ല കുടുംബവും ഉള്‍പ്പെടെ രണ്ടായിരത്തോളം വിവിഐപികള്‍ എത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. മന്ത്രിസഭാ വികസനവും വകുപ്പുകളും സംബന്ധിച്ച് മുന്നണിയില്‍ ധാരണയുണ്ടാക്കാന്‍ ഇതുവരെ ബിജെപിക്കായിട്ടില്ല.
288 സീറ്റുകളില്‍ 132 സീറ്റ് നേടിയെങ്കിലും ശിവസേന, എന്‍സിപി കക്ഷികളുടെ പിടിവാശിക്ക് മുന്നില്‍ ബിജെപി പ്രതിസന്ധിയിലായി. മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ട ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിസ്ഥാനത്തിന് വഴങ്ങിയെങ്കിലും ആഭ്യന്തര വകുപ്പ് വേണമെന്ന നിലപാടിലാണ്. കൂടാതെ പ്രധാനപ്പെട്ട വകുപ്പുകളും എന്‍സിപിയും ശിവസേനയും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതോടെ ഡിസംബര്‍ 11ന് ശേഷം മന്ത്രിസഭാ രൂപീകരണത്തില്‍ തീരുമാനമെടുക്കാാമെന്ന നിലപാടിലാണ് ബിജെപി. വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും ശിവസേനയുടെ കടുംപിടിത്തം ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here