‘മഹാ’ നാടകം ക്ലൈമാക്സിലേക്ക്: ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും?

DEVENDRA FADNAVIS

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും? കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി രാഷ്ട്രീയ ലോകം ഉറ്റുനോക്കിയ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴിതാ ഏതാണ്ട് ലഭിച്ചുകഴിഞ്ഞിരിക്കുന്നു! ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ആയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ അവസാനമായി നാമനിർദേശം ചെയ്തുവെന്നാണ് ഒരു മുതിർന്ന ബിജെപി നേതാവ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.ബിജെപി നിയമസഭാ കക്ഷി യോഗം ഡിസംബർ രണ്ടിനോ മൂന്നിനോ നടക്കും. ഇതോടെ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ALSO READ; ഇനിയത്ര വേഗത്തിൽ പറക്കില്ല! ഇന്ധനവില കൂടിയതോടെ വിമാനയാത്ര നിരക്കും കൂടിയേക്കും

288 സീറ്റുകളുള്ള അസംബ്ലിയിൽ മഹാ വികാസ് അഘാടിയെ നിലംപരിശാക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും രണ്ടാഴ്ച്ചയായിട്ടും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇപ്പോഴും സസ്‍പെൻസ് തുടരുകയാണ്.

അഭ്യുഹങ്ങൾക്കിടയിൽ മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് സത്താറയിൽ വെച്ച് ഏകനാഥ് ഷിൻഡെ ഇന്ന് പ്രതികരിച്ചിരുന്നു. 2.5 വർഷത്തെ സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ സംതൃപ്തനാണെന്നും ഷിൻഡെ അവകാശപ്പെട്ടു.

മഹായുതിയുടെ സഖ്യകക്ഷികൾക്കിടയിൽ ധാരണയുള്ളതിനാൽ ഏതു തീരുമാനത്തിനും നിരുപാധിക പിന്തുണ നൽകുമെന്നും ഷിൻഡെ ആവർത്തിച്ചു. മകനും ലോക്‌സഭാംഗവുമായ ശ്രീകാന്ത് ഷിൻഡെ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിനോട് ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ഷിൻഡെ പറഞ്ഞത്. ദില്ലിയിൽ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈയിൽ മൂന്ന് സഖ്യകക്ഷികളും ചേർന്നാകും സർക്കാർ രൂപീകരണത്തിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുന്നതെന്ന് ഷിൻഡെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News