മഴയെ വകവയ്ക്കാതെ ഭക്തര്‍; ശബരിമലയില്‍ ഇന്നും തീര്‍ത്ഥാടക പ്രവാഹം

SABARIMALA

നേരിയ മഴ ഉണ്ടായിരുന്നെങ്കിലും ശബരിമലയില്‍ ഇന്നും തീര്‍ത്ഥാടക പ്രവാഹം. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെനാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. 71438 പേരാണ് ഇന്നലെ ശബരിമലയില്‍ എത്തിയത്. 12882 തീര്‍ത്ഥാടകാരാണ് സ്‌പോട് ബുക്കിങ് വഴി മലചവിട്ടിയത്.

ഇന്ന് പുലര്‍ച്ചെ നട തുറന്നത് മുതല്‍ തുടങ്ങിയ നേരിയ മഴ ശബരിമലയില്‍ തുടരുകയാണ്. എങ്കിലും തീര്‍ത്ഥാടകരുടെ തിരക്കിന് ഒരു കുറവും ഉണ്ടായില്ല. രാവിലെ 11 മണിയോടെ തന്നെ മല കയറിയവരുടെ എണ്ണം 35000 കടന്നു.

മണിക്കൂറില്‍ 4000 നു മുകളില്‍ തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തുന്നത്. നാളെ കഴിഞ്ഞാല്‍ ശനി ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തിരക്ക് കൂടുമെന്നാണ് ദേവസ്വം ബോര്‍ഡും പൊലീസും കണക്കുകൂട്ടുന്നത്.

71438 തീര്‍ത്ഥാടകരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. 12882 തീര്‍ത്ഥാടകര്‍ സ്‌പോട് ബുക്കിങ് വഴി ഇന്നലെ ശബരിമലയില്‍ എത്തി. 1443 തീര്‍ത്ഥടകരാണ് പുല്‍മേട് വഴി ദര്‍ശനത്തിനെത്തിയത്. മഴയോ വെയിലോ ഒന്നുതന്നെ തീര്‍ത്ഥാടനത്തെ ബാധിക്കുന്നില്ല എന്നതാണ് ഓരോ ദിവസത്തെയും തീര്‍ത്ഥാടകരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പമ്പ മുതല്‍ ഒരുക്കിയ കുടിവെള്ള വിതരണവും വിശ്രമ കേന്ദ്രങ്ങളും മെഡിക്കല്‍ സെന്ററുകളും ഇത്തവണ ഒരു പരാതിയും കൂടാതെ തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കുന്നു.

അതേസമയം ശബരിമല സന്നിധാനത്ത് പന്നിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റു. കണ്ണൂര്‍ റൂറല്‍ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സത്യനാണ് പരിക്കേറ്റത്. പൊലീസ് മെസ്സിന് സമീപം ഡ്യൂട്ടിക്കിടെ പന്നി ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റു. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News