ഭക്തര്‍ക്ക് ഡ്രസ് കോഡ് നിർദ്ദേശിച്ച് ഷിലംയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈന ക്ഷേത്രം. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കുട്ടിപ്പാവാടയോ കുട്ടിയുടുപ്പോ ധരിച്ച് വരരുതെന്നാണ് നിര്‍ദേശം. മൂല്യങ്ങളും പാലിക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിബന്ധന മുന്നോട്ടുവെക്കുന്നതെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ക്ഷേത്രത്തിന് അകത്തു പ്രവേശിപ്പിക്കില്ലെന്ന് പുരോഹിതനായ സഞ്ജയ് കുമാര്‍ ജെയ്ന്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിച്ചിരിക്കണം. ചെറിയ വസ്ത്രങ്ങള്‍, ഹാഫ് പാന്റ്‌സ്, ബര്‍മുഡ, മിനി സ്‌കര്‍ട്ട്, നൈറ്റ് സ്യൂട്ട്, കീറിയ ജീന്‍സ് തുടങ്ങിയവ ധരിക്കരുത്. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.
also read; ഉത്തർപ്രദേശിൽ കടുത്ത ചൂട്; 54 പേർ മരിച്ചതായി റിപ്പോർട്ട്
സ്ത്രീകളിലെ മാറിക്കൊണ്ടിരിക്കുന്ന ഫാഷനും ഹിന്ദു സമൂഹത്തിലെ മൂല്യങ്ങളുടെ നാശവും കണക്കിലെടുത്താണ് തീരുമാനമെന്ന്, ഡ്രസ് കോഡിനെ ന്യായീകരിച്ച് ജൈന ക്ഷേത്രത്തിലെ പുരോഹിതന്‍ പറഞ്ഞു. മര്യാദയും അച്ചടക്കവും മൂല്യങ്ങളും നിലനിര്‍ത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here