ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡിൻ്റെ നിർദേശം. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
70000 പേർക്ക് ഓൺലൈൻ മുഖേനയും 10000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനമനുവദിക്കും.പമ്പ , എരുമേലി , വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ. തത്സമയ ബുക്കിങ് നടത്തുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണം. തീർഥാടനത്തിന് എത്തുന്നവർ ദർശനം ലഭിക്കാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് .
Also Read- ശബരിമല തീർത്ഥാടനം; വിപുലമായ മുന്നൊരുക്കങ്ങളുമായി സർക്കാർ
വിരിവയ്ക്കാനും വിശ്രമിക്കാനും കുടിവെള്ളത്തിനും ഭക്ഷണത്തിനും ആവശ്യമായ ക്രമീകരണങ്ങൾ പ്രധാന ഇടത്താവളം മുതൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു. എന്തെങ്കിലും ചെറിയ വീഴ്ചകളോ പോരായ്മകളോ കണ്ടാൽ അത് സുവർണാവസരമാക്കി മാറ്റുന്ന പ്രവണത ഉണ്ടാകരുത്. കഴിഞ്ഞതവണ പൊലീസ് തീര്‍ഥാടകരെ നേരിടുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
News Summary- Devaswom Board advises that pilgrims arriving at Sabarimala must carry identity documents.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here