തൂപ്രയിൽ കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചതായി ഡിഎഫ്ഒ അജിത് കെ രാമൻ പറഞ്ഞു. ഡ്രോൺ തെർമൽ ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പിടികൂടാനായി സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയതായും കേബിളിൽ തട്ടി കൂട് അടഞ്ഞുപോയതിനാൽ കടുവ കൂട്ടിലായില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും കൂടിനടുത്തെത്താനുള്ള സാധ്യതയുണ്ട്. കടുവയെ കൂട്ടിലാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
വയനാട് അമരക്കുനിക്ക് സമീപം എത്തിയ കടുവ പുൽപ്പള്ളി അമരക്കുനിയിലെ കടുവ കാപ്പി സെറ്റ്, തൂപ്ര മേഖലയിലേക് നീങ്ങിയതായി രാവിലെ വനം വകുപ്പ് അറിയിച്ചിരുന്നു. ദേവർഗദ്ദക്കു സമീപം കൂട്ടിൽ കെട്ടിയ ആടിനെ കടുവ കൊന്നിരുന്നു. വയനാട് അമരക്കുനി മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ; അൻവറിന്‍റേത് രാഷ്ട്രീയ ആത്മഹത്യ; പോയത് ‘തൃണ’ത്തിന്‍റെ വില പോലുമില്ലാത്ത പാർട്ടിയിലേക്ക്: എകെ ബാലൻ
കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകർ. ജനവാസമേഖലയിലാണ് കടുവ ഇറങ്ങിയിട്ടുള്ളത് എന്നതിനാൽ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായാണ് വനംവകുപ്പ് എത്തുന്നത്. മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍നിന്നുള്ള ആര്‍ആര്‍ടി സംഘം ഞായറാഴ്ച രാവിലെ എത്തിയിരുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ സ്ഥലത്ത് ക്യാമ്പുചെയ്താണ് ദൗത്യം ഏകോപിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here