എയര്‍ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ

എയര്‍ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് നിയന്ത്രിക്കുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് മതിയായ സേവനങ്ങള്‍ നല്‍കുന്നില്ലെന്നാരോപിച്ചാണ് നടപടി.

Also Read: കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു

വിമാനങ്ങള്‍ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസസൗകര്യം നല്‍കാതിരിക്കുക, ഗ്രൗണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിബന്ധനകള്‍ അനുസരിച്ച് പരിശീലനം നല്‍കാതിരിക്കുക, മോശം സീറ്റുകളില്‍ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്. ദില്ലി, കൊച്ചി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളില്‍ റെഗുലേറ്റര്‍ നടത്തിയ പരിശോധനയിലാണ് സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ വ്യവസ്ഥകള്‍ എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News