മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാന സർവീസ്; എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡിജിസിഎ

air india

മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാന സർവീസ് നടത്തിയ എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിഴ ചുമത്തി. 90 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്.  ഇതോടൊപ്പം എയർലൈൻസിന്റെ ട്രെയിനിങ് ഡയറക്ടറെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്.

ALSO READ: ‘എൻ്റെ പോരാട്ടം തുടങ്ങിയിട്ടേയുള്ളു…’; ശക്തമായ തിരിച്ചുവരവിന്റെ സൂചന നൽകി വിനേഷ് ഫോഗട്ട്

കൂടാതെ, എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാത്തൂരിനും ട്രെയിനിംഗ് ഡയറക്ടർ മനീഷ് വാസവദയ്ക്കും വീഴ്ച വരുത്തിയതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 6 ലക്ഷം രൂപയും 3 ലക്ഷം രൂപയും പിഴ ചുമത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാൻ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റെഗുലേറ്റർ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: ക്രിക്കറ്റിലും ഫുട്ബോളിലും ഇനി ലീഗ് മത്സരങ്ങളുടെ കാലം; മലയാളികൾക്ക് ആഘോഷമാക്കാൻ ഐഎസ്എലും കേരള ക്രിക്കറ്റ് ലീഗും

ജൂലൈ 10ന് എയർലൈൻ സമർപ്പിച്ച സ്വമേധയാ റിപ്പോർട്ട് വഴി സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, റെഗുലേറ്റർ കാരിയറിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നു. ജൂലൈ 22ന് പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിലൂടെ ഫ്ലൈറ്റിൻ്റെ കമാൻഡർക്കും എയർലൈനിലെ പോസ്റ്റ് ഹോൾഡർമാർക്കും അവരുടെ നിലപാട് വിശദീകരിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും ഡിജിസിഎ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News