ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കാന്‍ പതിവ് സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. നെവാര്‍കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പതിവ് സര്‍വീസ് റദ്ദാക്കിയാണ് എയര്‍ ഇന്ത്യ, ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുന്നതിനായി വിമാനം ക്രമീകരിച്ചതെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. സംഭവത്തില്‍ ഡി.ജി.സി.എ എയര്‍ ഇന്ത്യയോട് വിശദീകരണം തേടിയിട്ടുണ്ട്. വിമാനം റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും, യാത്രക്കാര്‍ക്ക് ന്യൂയോര്‍ക്കില്‍ നിന്നുള്ള വിമാനത്തില്‍ സീറ്റ് നല്‍കിയെന്നും സംഭവത്തിൽ എയര്‍ ഇന്ത്യ വ്യക്തമാക്കി.
ട്വന്റി 20 ലോകകപ്പ് ജേതാക്കളായ നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനു വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിയത്.പ്രധാനമന്ത്രിയുമായുള്ള പ്രഭാത ഭക്ഷത്തില്‍ പങ്കെടുത്തശേഷം വൈകിട്ട് മുംബൈയില്‍ എത്തുന്ന താരങ്ങൾ വിക്ടറി പരേഡ് നടത്തും.
ഇന്ത്യൻ ടീമിന്‍റെ വിക്ട്റി മാര്‍ച്ചിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആരാധകരെ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങളിതാ നാട്ടിലേക്ക് വരുന്നു എന്ന അടിക്കുറിപ്പോടെ രോഹിത് കിരീടവുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അതേസമയം ഐസിസി തെരഞ്ഞെടുത്ത ലോകകപ്പ് ഇലവനില്‍ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമില്‍ നിന്ന് ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി.ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെയാണ് ലോകകപ്പ് ഇലവനിലെ ഓപ്പണര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here