എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. വിമാന സര്‍വീസ് 24 മണിക്കൂര്‍ കഴിഞ്ഞും പുറപ്പെടാത്തതിനാലാണ് നോട്ടീസ്. ദില്ലി – സാന്‍ഫ്രാന്‍സിസ്‌കോ വിമാന സര്‍വീസ് ആണ് വൈകിയത്. ഇന്ന് 3 മണിക്ക് പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒടുവില്‍ അറിയിച്ചത്.

‘വിമാനങ്ങള്‍ ക്രമാതീതമായി വൈകുകയും ക്യാബിനില്‍ മതിയായ തണുപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ അസ്വസ്ഥരാകുകയും ചെയ്തു. കൂടാതെ, വിവിധ DGCA CAR വ്യവസ്ഥകള്‍ ലംഘിച്ച് M/s എയര്‍ ഇന്ത്യ യാത്രക്കാരെ ആവര്‍ത്തിച്ച് അസ്വസ്ഥരാക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ‘ കത്തില്‍ പറയുന്നു.

ഡിജിസിഎ നല്‍കിയ കത്തില്‍, AI 183 ഡല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ, AI 179 മുംബൈ-സാന്‍ ഫ്രാന്‍സിസ്‌കോ ഫ്‌ലൈറ്റുകളുടെ ഒരാഴ്ചയ്ക്കുള്ളിലെ കാലതാമസത്തെ കുറിച്ച് പറയുന്നുണ്ട്. ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ വിമാനം വൈകിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ തങ്ങളുടെ ദുരവസ്ഥ തുറന്നുപറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News