മൂടൽമഞ്ഞിൽ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിച്ചില്ല; എയർ ഇന്ത്യക്കും സ്പൈസ്ജെറ്റിനും നോട്ടീസ്

കാഴ്ചപരിധി കുറഞ്ഞ സമയങ്ങളിൽ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിക്കാത്തതിന് എയർ ഇന്ത്യക്കും സ്പൈസ്ജെറ്റിനുമെതിരെ നടപടിക്കൊരുങ്ങി
ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്.

ALSO READ: 62-മത് സംസ്ഥാന സ്കൂൾ കലോത്സവം; പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

മൂടൽമഞ്ഞടക്കമുള്ള കാഴ്ചപരിധി എറെ കുറവുള്ള സമയങ്ങളിൽ വിമാനമിറക്കുന്നതിന് CAT III യിൽ പരിശീലനം നേടിയവരെ പൈലറ്റായി നിയോഗിക്കണമെന്നാണ് നിയമം. എന്നാൽ വിമാനകമ്പനികൾ ഡൽഹി വിമാനത്താവളത്തിൽ നിയോഗിച്ചത് CAT III യിൽ പരിശീലനം നേടാത്തവരെയാണ്.ഇക്കാരണത്താൽ കഴിഞ്ഞ മാസം 24,25,27,28 ദിവസങ്ങളിൽ ഡൽഹിയിലെത്തിയ 50 ​ലേറെ വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.ഡിജിസിഎയുടെ നടപടിയുടെ ഭാഗമായിട്ടാണ് നോട്ടീസ് .

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞിന്റെ സാഹചര്യത്തിലും CAT III യിൽ പരിശീലനം നേടിയ പൈലറ്റുമാർക്ക് വിമാനമിറക്കാൻ കഴിയും. അത്കൊണ്ട് തന്നെ വിമാനങ്ങൾ വഴിതിരിച്ചുവിടുന്ന സാഹചര്യമൊഴിവാക്കാനുമാകും.

ALSO READ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News