ആറ് മാസത്തിനുള്ളിൽ നാല് തവണ ‘ടെയിൽ സ്‌ട്രൈക്ക്; ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നാല് തവണ ‘ടെയിൽ സ്‌ട്രൈക്ക്’ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി ജി സി എ. 30 ലക്ഷം രൂപയുടെ പിഴക്കൊപ്പം ഡിജിസിഎ ആവശ്യകതകൾക്കും ഒഇഎം മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി അവരുടെ രേഖകളും നടപടിക്രമങ്ങളും ഭേദഗതി ചെയ്യാൻ നിർദേശമുണ്ട്.

വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കിൽ വാല് ഭാഗം നിലത്ത് തട്ടുന്നതിനെയാണ് ‘ടെയിൽ സ്‌ട്രൈക്ക്’ എന്ന് പറയുന്നത്. ജൂണ്‍ 15 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന് ടൈൽ സ്ട്രൈക്ക് സംഭവിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്‍ഡിഗോ ക്യാപ്റ്റന്റെയും സഹ പൈലറ്റിന്റെയും ലൈസന്‍സ് ഡിജിസിഎ റദ്ദാക്കിയിരുന്നു.

ALSO READ:ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമവിരുദ്ധമാക്കണം; രാജ്യസഭയിൽ ആവശ്യമുന്നയിച്ച് ബിജെപി എംപി

ടൈൽ സ്ട്രൈക്ക് സംഭവിച്ചു കഴിഞ്ഞാൽ അപകടം ഒന്നും സംഭവിക്കില്ലെങ്കിലും ഇത് കാരണം വിമാനത്തിന് കേടുപാടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പിന്നീടുള്ള പറക്കലിൽ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ടൈൽ സ്ട്രൈക് സംഭവിച്ചാൽ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപണികൾ നടത്തിയതിനു ശേഷം മാത്രമേ വിമാനങ്ങൾ സർവീസ് നടത്താൻ പാടുള്ളു.

ALSO READ: തടിയൻ്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബെംഗളുരു പൊലീസ്

തുടർച്ചയായി ടൈൽ സ്ട്രൈക്ക് സംഭവിക്കുന്നതിനാലാണ് ഇൻഡിഗോയ്ക്ക് പിഴ ചുമത്തിയത്. തുടർച്ചയായുള്ള സംഭവങ്ങൾ അപകടങ്ങൾ വരുത്തിയേക്കാം. കോക്ക്പിറ്റിലേക്ക് ആളുകൾ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ബോധവൽക്കരണം നൽകാനും നിയമങ്ങൾ കർശനമായി പാലിക്കാനും എയർലൈനുകളോട് ഡി ജി സി എ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News