‘എല്ലാ കാര്യത്തിലും പൊലീസ് നമ്പർ വൺ, ഈ നാടും നാട്ടുകാരും എനിക്ക് പ്രിയപ്പെട്ടവർ’; ഡി.ജി.പി അനിൽകാന്ത്

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് പേരൂർക്കട എസ്.എ.പി ക്യാമ്പില്‍ സേന യാത്രയയപ്പ് നല്‍കി. കേരള പൊലീസിന്റെ നേട്ടത്തിൽ സേനയിലെ ഓരോ അംഗങ്ങൾക്കും പങ്കുണ്ടെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും യാത്രയയപ്പ് പ്രസംഗത്തിൽ അനില്‍കാന്ത് പറഞ്ഞു.

ALSO READ: തട്ടിപ്പുകേസിൽ കെ.സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യാത്രയയപ്പ് പരേഡില്‍ 8 പ്ലെറ്റൂണുകൾ, വിവിധ ബെറ്റാലിയനുകള്‍, കെ 9 സ്‌ക്വാഡ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ റാങ്കിലുള്ള IPS ഉദ്യോഗസ്ഥർ പരേഡില്‍ പങ്കെടുത്തു. യാത്രയയപ്പ് പ്രസംഗത്തിൽ പൊലീസിന്റെ നേട്ടങ്ങളെ അനിൽകാന്ത് എണ്ണിപ്പറഞ്ഞു. കേരള പൊലീസിന്റെ നേട്ടത്തിൽ സേനയിലെ ഓരോ അംഗങ്ങൾക്കും പങ്കുണ്ടെന്ന് പറഞ്ഞ അനില്‍കാന്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് സർക്കാർ അതീവ ശ്രദ്ധയാണ് പുലർത്തുന്നതെന്നും പൊലീസ് സേനയ്ക്കും അതിൽ വലിയ പങ്ക് വഹിക്കാൻ സാധിച്ചുവെന്നും പറഞ്ഞു. പ്രളയം, കൊവിഡ് പോലുള്ള സാഹചര്യത്തിലും കേരള പോലീസ് മാതൃകയായി പ്രവർത്തിച്ചുവെന്നും എല്ലാ കാര്യത്തിലും പൊലീസ് നമ്പർ വൺ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഒരു പാട്ടിന് 3 കോടി ! പ്രതിഫലത്തിലും മുൻപിൽ എ.ആർ റഹ്മാൻ

വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ കൂട്ടായ പങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അനിൽകാന്ത് പൊലീസിന്റെ പരിശ്രമത്തിന്റെ ഭാഗമായി നാടിന്റെ ക്രമസമാധനം നിലനിർത്താൻ കഴിഞ്ഞുവെന്നും ലോ അൻഡ് ഓർഡർ സംരക്ഷിക്കാൻ കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു. ലഹരി ഉപയോഗം തടയാൻ കൂട്ടായ പങ്ക് അനിവാര്യമാണെന്നും അവ തടഞ്ഞേ പറ്റുവെന്നും അനിൽകാന്ത് അവസാന പ്രസംഗത്തിൽ പറഞ്ഞു.

ALSO READ: വിക്രമിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍; വീഡിയോ പങ്കുവെച്ച് തങ്കലാന്‍ ടീം

അതേസമയം, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയിയും ഡി.ജി.പി അനിൽകാന്തും ഇന്ന് വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും പൊലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബും ഇന്ന് ചുമതലയേൽക്കും. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് എന്നാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നാണ് പൊലീസ് മേധാവിയിലേക്ക് ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News