എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും

ADGP Ajithkumar

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിയുടെ മുന്നിലെത്തുമെന്ന് സൂചന. ആഭ്യന്തര സെക്രട്ടറിക്ക് ലഭിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. കൂടാതെ ഡിജിപി മുഖ്യമന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് വിവരം.

Also read: എം.കെ മുനീറിൻ്റെ വാദങ്ങൾ പൊളിയുന്നു; അമാനാ എംബ്രേസ് പദ്ധതിയിലെ ഗവേണിംഗ് ബോഡിയിൽ സ്വർണക്കടത്തുമായി ബന്ധമുള്ള കൂടുതൽ പേർ; തെളിവുകൾ കൈരളി ന്യൂസിന്

അതേസമയം വിവാദ വിഷയങ്ങള്‍ ഉന്നയിച്ചു നാളെ നിയമസഭാ പ്രക്ഷുബ്ധമായക്കാനാണ് പ്രതിപക്ഷ തീരുമാനം. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തുന്ന മൗമൂദി വ്യാജപ്രചണങ്ങള്‍ ഏറ്റെടുത്ത് കെപിസിസി രംഗത്തെത്തിയത് ഇതിന്റെ മുന്നോടിയായെന്നാണ് സൂചന. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്ന മുസ്്‌ളീം വര്‍ഗീയ സംഘടകളുടെ വ്യാജ പ്രചരണങ്ങളാണ് കെപിസിസി സര്‍ക്കുലറിലും ആവര്‍ത്തിക്കുന്നത്. ഈ സര്‍ക്കുലറിലെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍എസ്എസും- ജമാഅത്ത് ഇസ്‌ളാമിയും എസ്ഡിപിയും നടത്തുന്ന വര്‍ഗീയ ചേരിതിരിവിന് എരിവു പകരുന്നതാണ് കെപിസിസി സര്‍ക്കുലറിലെ പരാമര്‍ശങ്ങള്‍. ഈ വിഷയവും നിയസഭയില്‍ ഉയര്‍ത്താനാണ് യുഡിഎഫ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here