പൊലീസിൽ നിന്ന് സിനിമ ലോകത്തേക്ക് ; സർവീസ് അനുഭവങ്ങൾ സിനിമയാക്കാൻ ; ടോമിൻ തച്ചങ്കരി

ഡിജിപി ടോമിൻ തച്ചങ്കരി സിനിമാ രംഗത്തേക്ക് ചുവടു വയ്ക്കുന്നു. ഈ മാസം അവസാനത്തോടെ തച്ചങ്കരി സർവീസിൽ നിന്ന് വിരമിക്കുകയാണ് . അതിനു പിന്നാലെ അദ്ദേഹം സിനിമാ മേഖലയിലേക്ക് പ്രവേശി ക്കുകയാണ്. സര്‍വീസ് കാലത്തെ തന്റെ അനുഭവങ്ങള്‍ ചേര്‍ത്ത് അദ്ദേഹം കഥ എഴുതിത്തുടങ്ങിയിരുന്നു. തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായതായും സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സർവീസ് കാല അനുഭവങ്ങൾ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. തന്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം  കലാരംഗത്തെയും  അദ്ദേഹം ചേർത്ത് പിടിച്ചിരുന്നു . പൊലീസ് ആസ്ഥാനം എഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഫയർഫോഴ്സ് മേധാവി തുടങ്ങിയ പദവികൾ തച്ചങ്കരി വഹിച്ചിട്ടുണ്ട്.

also read :വടക്കാഞ്ചേരിയിൽ ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ചു

കൂടാതെ ഭാര്യ അനിതയുടെ ഉടമസ്ഥതയിലുള്ള റിയാൻ സ്‌റ്റുഡിയോയുടെ പ്രവർത്തനം സജീവമാക്കാനും തീരുമാനമുണ്ട്. വിരമിക്കൽ സമയത്ത് പൊലീസ് സേനയ്ക്കുള്ള ആദരമായി ഒരു ഗാനവും തച്ചങ്കരി ചിട്ടപ്പെടുത്തുന്നുണ്ട്. കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെ സംഗീത സംവിധാനം അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. കൂടാതെ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടിട്ടുണ്ട്. ‘വചനം’ എന്ന ആൽബത്തിലെ ‘രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ’ എന്ന ഗാനരചനയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

also read :കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News